/uploads/news/news_ലഹരി_ഗുളികകളുമായി_നഴ്സിംഗ്_വിദ്യാര്‍ത്ഥി..._1663070040_2603.jpg
Local

ലഹരി ഗുളികകളുമായി നഴ്സിംഗ് വിദ്യാര്‍ത്ഥികളായ ദമ്പതികള്‍ പിടിയിൽ


തിരുവനന്തപുരം: ലഹരി ഗുളികകളുമായി നഴ്സിംഗ് വിദ്യാര്‍ത്ഥികളായ ദമ്പതികള്‍ പിടിയിലായി. തിരുവനന്തപുരം എക്സൈസ് സംഘമാണ് ഇവരെ പിടികൂടിയത്. ദമ്പതികളില്‍ നിന്ന് 200 നൈട്രോസെപാം ഗുളികകള്‍ കണ്ടെടുത്തു.

ചിറയിന്‍കീഴ് സ്വദേശി പ്രജിന്‍, ഭാര്യ ദര്‍ശന എസ് പിള്ള എന്നിവരാണ് പിടിയിലായത്. ഇരുവരും അവസാന വര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥികളാണ്. ബൈക്കില്‍ കടത്തുമ്പോള്‍ തിരുവനന്തപുരം ചാക്കയില്‍ വച്ചാണ് ദമ്പതികള്‍ പിടിയിലായത്. ദര്‍ശന കൊല്ലം ഐവര്‍കാല സ്വദേശിനിയാണ്.

ചിറയിന്‍കീഴ് സ്വദേശി പ്രജിന്‍, ഭാര്യ ദര്‍ശന എസ് പിള്ള എന്നിവരാണ് പിടിയിലായത്.

0 Comments

Leave a comment