<p> കഴക്കൂട്ടം: അമ്പലത്തിൻകര നിള നഗറിൽ പ്രവർത്തിക്കുന്ന ലേഡീസ് ഹോസ്റ്റലിനോട് ചേർന്നുള്ള ബയോഗ്യാസ് പ്ളാന്റിൽ നിന്നുള്ള ദുർഗന്ധം ദുസഹമാവുന്നതായി സമീപ വാസികൾക്ക് പരാതി. സ്വകാര്യ വ്യക്തി നടത്തുന്നതാണ് ലേഡീസ് ഹോസ്റ്റൽ. ഹോസ്റ്റലിനോട് ചേർന്ന് അശാസ്ത്രീയമായി നിർമ്മിച്ച പ്ളാന്റിൽ നിന്നും പുറന്തള്ളുന്ന മാലിന്യത്തിന്റെ അവശിഷ്ടങ്ങൾ സമീപത്തെ പുരയിടത്തിലേക്ക് ഒഴുക്കി വിടുന്നതായും പരാതിയുണ്ട്. നാലു വർഷമായി വീട്ടുകാർ</p> <div>പ്രശ്നത്തിന് പരിഹാരം കാണാൻ നഗരസഭയിൽ കയറിയിറങ്ങി നടക്കുകയാണ്. കൂടാതെ കൗൺസിലർ കൂടിയായ മേയറെ കണ്ട് പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ലെന്നും പറയുന്നു.</div>
ലേഡീസ് ഹോസ്റ്റലിനോട് ചേർന്നുള്ള ബയോഗ്യാസ് പ്ളാന്റിലെ ദുർഗന്ധം ദുസഹമാവുന്നതായി സമീപ വാസികൾക്ക് പരാതി.





0 Comments