/uploads/news/373-IMG-20190328-WA0064.jpg
Local

ലോകസഭാ തെരഞ്ഞെടുപ്പ് തിരുവനന്തപുരത്തു ആദ്യ പത്രിക എസ്. മിനി നൽകി


തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ എസ്.യു.സി.ഐ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ എസ്. മിനി തിരുവനന്തപുരം മണ്ഡലത്തിലെ പത്രിക സമർപ്പിക്കുന്ന ആദ്യ സ്ഥാനാർഥിയായി. വരണാധികാരി വാസുകി 11:05നു പത്രിക സ്വീകരിച്ചു. യഥാർത്ഥ ഇടതു പക്ഷ രാഷ്ട്രീയത്തിന്റ പ്രതിനിധിയായിട്ടാണ് താൻ മത്സരിക്കുന്നതെന്ന് പത്രിക നൽകിയ ശേഷം മിനി മാധ്യമങ്ങളോട് പറഞ്ഞു. കുത്തകാനുകൂല നയങ്ങളിൽ നിന്നും വർഗീയ ഭ്രാന്തിൽ നിന്നും രാജ്യത്തെ രക്ഷിക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായിട്ടാണ് പാർട്ടി മത്സരിക്കുന്നതെന്ന് അവർ പറഞ്ഞു. എസ്.യു.സി.ഐ ജില്ലാ സെക്രട്ടറി ആർ.കുമാർ, എം.ഷാജർഖാൻ, ആർ.ബിജു, ജി.ആർ സുഭാഷ്, പി.എസ്.ഗോപകുമാർ, എ.സബൂറ എന്നിവരും നിരവധി പ്രവർത്തകരും സ്ഥാനാർത്ഥിയോടൊപ്പം പത്രിക സമർപ്പിക്കാൻ എത്തിയിരുന്നു.

ലോകസഭാ തെരഞ്ഞെടുപ്പ് തിരുവനന്തപുരത്തു ആദ്യ പത്രിക എസ്. മിനി നൽകി

0 Comments

Leave a comment