ആറ്റിങ്ങൽ: വലിയകുന്ന് ശ്രീപാദം സ്റ്റേഡിയത്തിലെ 20 ഓളം കായിക വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. രാവിലെയാണ് സംഭവം. ഇതേ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. ഇവിടെ പ്രവർത്തിച്ചിരുന്ന പാചക ശാലയ്ക്ക് ഫുഡ് സേഫ്റ്റിയുടെ ലൈസൻസ് മാത്രമെ ഉള്ളൂവെന്നും നഗരസഭയുടെ ലൈസൻസ് ഇല്ലായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. കുടിവെള്ള ടാങ്ക് വൃത്തിഹീനമായ സ്ഥിതിയിലായിരുന്നു. നഗരസഭ ചെയർമാൻ എം.പ്രദീപ്, ആരോഗ്യ കാര്യ സമിതി ചെയർമാൻ അവനവഞ്ചേരി രാജു എന്നിവർ സ്ഥലം സന്ദർശിച്ചു.
വലിയകുന്ന് ശ്രീപാദം സ്റ്റേഡിയത്തിൽ 20 ഓളം കായിക വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ





0 Comments