https://kazhakuttom.net/images/news/news.jpg
Local

വർഗ്ഗീയ ഫാസിസ്റ് ശക്തികൾക്കെതിരെ പോരാടുവാൻ എൽ.ഡി.എഫിനെ വിജയിപ്പിക്കാൻ ജെ.എസ്.എസ് തീരുമാനം


നെടുമങ്ങാട്: വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. വി.കെ പ്രശാന്തിനെ വിജയിപ്പിക്കുന്നതിനായി പ്രവർത്തിക്കുമെന്ന് ജെ.എസ്.എസ് സോഷ്യലിസ്റ്റ് ജില്ലാ സെക്രട്ടറി വാവറ അമ്പലം അജികുമാറും പ്രസിഡൻറ് ദിലീപ് തമ്പിയും പറഞ്ഞു. നെടുമങ്ങാട് എം.റ്റി ഹാളിൽ കൂടിയ ജെ.എസ്.എസ് ജില്ലാ കമ്മിറ്റിയിലാണ് വർഗ്ഗീയ ഫാസിസ്റ് ശക്തികൾക്കെതിരെ പോരാടുവാനായി എൽ.ഡി.എഫിനെ വിജയിപ്പിക്കാനുള്ള തീരുമാനം. ദിലീപ് തമ്പിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന സെക്രട്ടറി പാളയം സതീഷ്, വെഞ്ഞാറമൂട് സുദർശൻ, നാഷിദ്, നിഷ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.

വർഗ്ഗീയ ഫാസിസ്റ് ശക്തികൾക്കെതിരെ പോരാടുവാൻ എൽ.ഡി.എഫിനെ വിജയിപ്പിക്കാൻ ജെ.എസ്.എസ് തീരുമാനം

0 Comments

Leave a comment