/uploads/news/647-IMG-20190621-WA0001.jpg
Local

ശമ്പള പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് യൂണിയൻ


കഴക്കൂട്ടം: അധ്യാപകർക്കും ജീവനക്കാർക്കും ജൂലൈ മാസം മുതൽ ലഭ്യമാവേണ്ട ശമ്പള പരിഷ്കരണത്തിനുള്ള നടപടികൾ ഉടൻ ആരംഭിക്കണമെന്ന് കെ.എസ്.ടി.യു (സ്റ്റേറ്റ് ടീച്ചേഴ്സ് യൂണിയൻ) തെക്കൻ മേഖല നേതൃ സംഗമം ആവശ്യപ്പെട്ടു. ഐ.ടി പരിശീലനം നേടാത്ത സർവീസിലുള്ള അധ്യാപകരുടെ പ്രൊബേഷൻ തടയുന്ന നടപടി നിർത്തിവെക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. കെ-ടെറ്റ് യോഗ്യത നേടാനുള്ള സമയപരിധി നീട്ടണം. സംഗമം മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് തോന്നക്കൽ ജമാൽ ഉത്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് യുസഫ് ചേലപ്പള്ളി ആധ്യക്ഷ്യം വഹിച്ചു. കെ.എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് എ.കെ.സൈനുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി വി.കെ.മൂസ്സ, ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുല്ല വാവൂർ, വൈസ് പ്രസിഡണ്ട് എം.എം.ജിജുമോൻ, എസ്.ഷോഫിദ, ഐ.ഹുസൈൻ, ഹിലാൽ മുഹമ്മദ്, നാസർ മുണ്ടക്കയം, നിഷാദ് പൊൻകുന്നം, കെ.എം.എം.സലിം, എസ്.ശിഹാബുദ്ധീൻ, ജെ.ജമീൽ എന്നിവർ പ്രസംഗിച്ചു.

ശമ്പള പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് യൂണിയൻ

0 Comments

Leave a comment