/uploads/news/482-IMG-20190429-WA0102.jpg
Local

ശാന്തിപുരത്ത് വീടിനു തീ പിടിച്ചു പൂർണ്ണമായും കത്തി നശിച്ചു.


കഴക്കൂട്ടം: കഠിനംകുളം ശാന്തിപുരത്ത് വീടിനു തീ പിടിച്ചു പൂർണ്ണമായും കത്തി നശിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ശാന്തിപുരം അർത്തിയിൽ പുരയിടത്തിൽ മത്സ്യത്തൊഴിലാളിയായ ബിജുവിന്റെ വീട്ടിൽ ആളില്ലാതിരുന്ന സമയത്താണ് സംഭവം. ഓല കെട്ടിയ വീടിന്റെ മേൽക്കൂര ഷീറ്റുകൊണ്ട് നിർമ്മിച്ച വീടായിരുന്നു. നാട്ടുകാർ കിണഞ്ഞു പരിശ്രമിച്ചെങ്കിലും തീയണക്കാൻ കഴിഞ്ഞില്ല. തുടർന്ന് വിവരമറിയിച്ചതനുസരിച്ച് കഴക്കൂട്ടത്തു നിന്നും എത്തിയ ഫയർഫോഴ്സിന്റെ ശ്രമഫലമായാണ് തീയണക്കാൻ കഴിഞ്ഞത്. ഔദ്യോഗിക രേഖകളsക്കം നഷ്ടപ്പെട്ടു. ടി.വി, ഫ്രിഡ്ജ്, വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ അടക്കം മുഴുവൻ സാധനങ്ങളും കത്തിനശിച്ചു. ആളപായമില്ല.

ശാന്തിപുരത്ത് വീടിനു തീ പിടിച്ചു പൂർണ്ണമായും കത്തി നശിച്ചു.

0 Comments

Leave a comment