/uploads/news/298-IMG-20190213-WA0037.jpg
Local

ശുഹൈബിനായി കണിയാപുരത്ത് അനുസ്മരണ പദയാത്ര


കണിയാപുരം: കണ്ണൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ശുഹൈബ് മരിച്ചിട്ട് ഒരുവർഷം പിന്നിടുന്ന വേളയിൽ ഒന്നാം രക്ത സാക്ഷി ദിനത്തിൽ യൂത്ത് കോണ്ഗ്രസ്സും കെ.എസ്.യുവും സംയുക്തമായി കണിയാപുരത്തു സംഘടിപ്പിച്ച ശുഹൈബ് അനുസ്മരണ പദയാത്ര കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഭുവനേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് പതാക എൻ.എസ്.യു അഖിലേന്ത്യാ കമ്മിറ്റി അംഗം ജെ.എസ്.അഖിൽ, ജാബുവിനും കെ.എസ്.യു പതാക സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണ നൗഫലിനും കൈമാറി. കരിച്ചാറ മൈതാനിയിൽ നിന്നും തുടങ്ങിയ പദയാത്ര കണിയാപുരം ബസ് ഡിപ്പോക്ക് മുന്നിൽ സമാപിച്ചു. അനുസ്മരണ സമ്മേളനത്തിൽ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ.ജഷീർ പള്ളിവയിൽ മുഖ്യ പ്രഭാഷണവും ശ്രീ. പൊടിമോൻ അഷ്റഫ് ഉദ്ഘാടനവും നിർവഹിച്ചു. മദനൻ, ഇർഷാദ്, ഷാനിദ്, വൈശാഖ്, ഫാറൂഖ് അക്ബർ, ജസീം, നൗഷാദ്, പ്രവീൺ, നഹാസ്, സഫീർ തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.

ശുഹൈബിനായി കണിയാപുരത്ത് അനുസ്മരണ പദയാത്ര

0 Comments

Leave a comment