കഴക്കൂട്ടം: പോത്തൻകോട് ബ്ലോക്ക് പ്രസിഡന്റ് ആയിരുന്ന അഡ്വ. ഷാനിബ ബീഗം ഇന്ന് ആറ്റിങ്ങൽ കോടതിയിൽ പ്രാക്ടീസ് തുടങ്ങി. കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ കോൺഗ്രസ് ബ്ലോക്ക് അംഗം നൽകിയ റിട്ട് ഹർജിയിൽ ഷാനിബയെ പ്രഡിഡന്റ് സ്ഥാനത്തു നിന്ന് മാറി മെമ്പറായി തുടരാൻ വിധി വന്നിരുന്നു. പോത്തൻകോട് ബ്ലോക്കിൽ പ്രസിഡന്റ് സ്ഥാനം കഴിഞ്ഞ ഓരോ വർഷങ്ങളിൽ മൂന്നു പ്രസിഡന്റുമാർ മാറി മാറി വന്നു. മൂന്നും കോൺഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഇരകളായി. കേരളത്തിന്റെ നിർഭയുടെ സംസ്ഥാന പ്രോഗ്രാം ഓഫീസറായി റിട്ടയർ ചെയ്ത ഷാനിബ ബീഗം തികഞ്ഞ കോൺഗ്രസ് കുടുമ്പത്തിലെ അംഗവും കെ.എസ്.യുവിന്റെ ആദ്യ ജില്ലാ കമ്മിറ്റിയിലെ വനിതാ അംഗവും ആയി പ്രവർത്തിച്ചിട്ടുള്ള ആളുമാണ്. ഷാനിബ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആകുമ്പോൾ സ്വന്തം സഹോദരൻ മംഗലപുരം ഷാഫി മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രഡിഡന്റും ആണ്. കഴിഞ്ഞ നാൽപ്പത്തി അഞ്ചു വർഷം പാർട്ടിയിലും സർക്കാർ ജോലി അവസരങ്ങളിൽ അസോസിയേഷനിലും സജീവ സാന്നിധ്യവുമായിരുന്ന ഷാനിബയെ പോത്തൻകോട് ബ്ലോക്കിന്റെ പ്രഡിഡന്റ് ആക്കാനായിരുന്നു ജില്ലാ നേതൃത്വം തീരുമാനിച്ചു മത്സരരംഗത്തു ഇറക്കിയത്. വൻ ഭൂരിപക്ഷത്തിൽ ജയിച്ച ഷാനിബയെ പ്രഡിഡന്റ് ആക്കാതെ ഗ്രൂപ്പ് സമവായങ്ങളിൽ ഇഴിവാക്കുകയായിരുന്നു. ആദ്യ പ്രഡിഡന്റ് ആയ ജലജ കുമാരിയെ പുറത്താക്കാൻ കോൺഗ്രസിലെ തന്നെ ജോളി പത്രോസ് കൂറുമാറി എൽ.ഡി.എഫിനൊപ്പം നിന്ന് പ്രസിഡന്റ് ആയപ്പോഴും ഷാനിബ ബീഗം കോൺഗ്രസിൽ ഉറച്ചു നിൽക്കുകയായിരുന്നു. ജോളി പത്രോസിനെ അയോഗ്യ ആക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി വന്നു പുതിയ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് വന്നപ്പോഴും ഷാനിബയെ പരിഗണിക്കാൻ ഡി.സി.സി ഗ്രൂപ്പ് രാഷ്ടീയത്തിന്റെ പേരിൽ തയ്യാറായില്ല. സമവായത്തിന്റെ തീരുമാനത്തിൽ ഷാനിബ പ്രഡിഡന്റ് ആകട്ടേയെന്നു തീരുമാനിച്ചെങ്കിലും ഇലക്ഷൻ തലേന്ന് മറ്റൊരു മെമ്പർക്ക് വോട്ടു ചെയ്യണമെന്ന വിപ്പ് ഡി.സി.സി പുറപ്പെടുവിച്ചു. വിപ്പ് കിട്ടാതിരുന്ന ഷാനിബ പ്രഡിഡന്റ് തിരഞ്ഞെടുപ്പിന് മണിക്കൂറുകൾക്കു മുൻപ് ചതി മനസ്സിലാക്കുകയും മൽസരിക്കുവാൻ നോമിനേഷൻ നൽകുകയും ചെയ്തു. നോമിനേഷൻ ഷാനിബ നൽകി എന്നറിഞ്ഞ എൽ.ഡി.എഫ് ഒട്ടും വൈകാതെ സ്വന്തം സ്ഥാനാർത്ഥിയെ നിർത്താതെ ഷാനിബയ്ക്ക് വോട്ടു ചെയ്യാൻ തീരുമാനിക്കുകയും ഷാനിബ പ്രസിഡന്റായി തിരഞ്ഞെടുക്കുകയും ചെയ്തു. ഇതിനെതിരെ കോൺഗ്രസ് ഇലക്ഷൻ കമ്മീഷനിൽ പരാതി സമർപ്പിക്കുകയും വിപ്പ് ലംഘിച്ചു എന്ന കാരണത്താൽ ഷാനിബയെ ഇലക്ഷൻ കമ്മീഷൻ അയോഗ്യയായി പ്രഖ്യാപിച്ചു. അതിനെ ചോദ്യം ചെയ്ത് ഷാനിബ ഹൈക്കോടതിയെ സമീപിക്കുകയും ഓണറേറിയം ഇല്ലാതെ പ്രസിഡണ്ട് ആയി തുടരാനും ഓഫീസ് കാര്യ നിർവ്വഹണത്തിലും വാഹനം ഉപയോഗിച്ച് നീങ്ങാനും ഉത്തരവായി. ഈ കാലയളവിൽ തന്നെ വക്കീലായി കാണുവാൻ ഷാനിബ ഗൗൺ അണിയാൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞ അഞ്ചു മാസങ്ങൾക്കു മുൻപ് ഹൈക്കോടതിയിൽ നിന്നും ഷാനിബ പ്രാക്ടീസ് ചെയ്യാനുള്ള സന്നത്ത് എടുക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഷാനിബയെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിൽ റിട്ട് ഹർജി കൊടുത്ത പോത്തൻകോട് ബ്ലോക്ക് കോൺഗ്രസ് അംഗം അഡ്വ. അൽത്താഫ് ആറ്റിങ്ങൽ ബാർ അസ്സോസ്സിയേഷൻ പ്രസിഡണ്ട് കൂടിയായി. ജില്ലാ കോടതിയിൽ പ്രാക്ടീസ് ആരംഭിക്കാൻ ആഗ്രഹിച്ച ഷാനിബ ഒരു അങ്കത്തിനു തന്നെ എന്ന മട്ടിൽ ഇന്ന് ആറ്റിങ്ങൽ കോടതിയിൽ പ്രാക്ടീസ് ആരംഭിക്കാൻ തീരുമാനിച്ചതും. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾക്കായി സർക്കാരിന്റെ നിർഭയയുടെ കേരളത്തിലെ പ്രോഗ്രാം ഓഫീസർ ആയിരുന്ന ഷാനിബ നീതിയുടെയും നിയമത്തിന്റെയും പോരാട്ടത്തിൽ ഒപ്പം കൂടുകയാണ്. ആറ്റിങ്ങൽ കോടതിയുടെ പ്രമുഖ അഭാഭാഷകൻ അഡ്വ. ഫൈസിയുടെ കൂടെയാണ് ഷാനിബ പ്രാക്ടീസ് ആരംഭിക്കുന്നത്.
ഷാനിബ ആറ്റിങ്ങൽ കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു





0 Comments