https://kazhakuttom.net/images/news/news.jpg
Local

സമ്പത്ത് ഇന്ന് (09/04/2019) ചിറയിൻകീഴ് മണ്ഡലത്തില്‍


ആറ്റിങ്ങൽ: ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. എ. സമ്പത്തിന്റെ ചിറയിൻകീഴ് നിയമസഭാ മണ്ഡലത്തിലെ മൂന്നാംഘട്ട പര്യടന പരിപാടി ഇന്ന് (09.04.2019) രാവിലെ 8-ന് പുതുക്കുറിച്ചി പള്ളിയ്ക്ക് സമീപത്ത് നിന്നും ആരംഭിക്കും. തുടർന്ന് കഠിനംകുളം, മേനംകുളം മേഖലകളിലെ പുതുക്കുറിച്ചി ബീച്ച്, ഫിഷ് ലാന്റിംഗ് സെന്റർ, ആറാട്ട്മുക്ക്, മര്യനാട് ജംഗ്ഷൻ, ശാന്തിപുരം, കോൺവെന്റ് ജംഗ്ഷൻ, പുത്തൻതോപ്പ് നോർത്ത്, പുത്തൻതോപ്പ്, സെന്റ്ആൻഡ്രൂസ്, തുമ്പ, കല്പന, പഞ്ചായത്ത്നട, ആശുപത്രി നട, ചിറയ്ക്കൽ, അണക്കപിള്ള, ചാന്നങ്കര, കണ്ടവിള, താമരക്കുളം, വടക്കേവിള, നളന്ദ, ചേരമാൻതുരുത്ത്, സെന്റ്മൈക്കിൾ, മുണ്ടൻചിറ, പുതുവൽ, ചിന്താജംഗ്ഷൻ, പഴഞ്ചിറ, തോപ്പ്നട, പള്ളിനട, പടിഞ്ഞാറ്റുമുക്ക്, ചിറ്റാറ്റുമുക്ക്, മേനംകുളം, എന്നിവിടങ്ങളിലെ സ്വീകരണ ശേഷം വിളയിൽകുളത്ത് വിശ്രമിക്കും. 3 മണി മുതൽ മംഗലപുരം, തോന്നയ്ക്കൽ മേഖലകളിലെ വരിക്കമുക്ക് പഞ്ചായത്ത് കിണർ, വരിക്കമുക്ക് ജംഗ്ഷൻ, ഇടവിളാകം വിളയിൽ, ഇടവിളാകം ലക്ഷംവീട്, തലയ്ക്കോണം, മുള്ളൻ കോളനി, നെല്ലിമൂട്, മുരുക്കുംപുഴ, ബാവാകോളനി, വലിയവീട്ടേല, മുണ്ടയ്ക്കൽ കോളനി, മുണ്ടയ്ക്കൽ ലക്ഷംവീട്, മുല്ലശ്ശേരി, പണിക്കൻ വിള, ഊന്നുകല്ലിൻമൂട്, വാലിക്കോണം, തോന്നയ്ക്കൽ, ലാൽഭാഗ്, ശാസ്തവട്ടം, ഗുരുമന്ദിരം, കൈലത്തുകോണം, ആലപ്പുറംകുന്ന്, ചെമ്പകമംഗലം, ഊരുക്കോണം ലക്ഷംവീട്, പുന്നകുന്നം, മങ്കാട്ടുമൂല, മുട്ടുക്കോണം, ഗാന്ധിനഗർ, സൊസൈറ്റി ജംഗ്ഷൻ, ഐക്കുട്ടി ക്കോണം, എ.കെ. ജി എന്നീ സ്ഥലങ്ങളിലെ പര്യടന ശേഷം പതിനാറാം മൈലിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതു യോഗത്തിൽ എൽ.ഡി.എഫ് നേതാക്കൾ പ്രസംഗിക്കും.

സമ്പത്ത് ഇന്ന് (09/04/2019) ചിറയിൻകീഴ് മണ്ഡലത്തില്‍

0 Comments

Leave a comment