മംഗലപുരം: സംസ്ഥാന സർക്കാരിന്റെ ആർദ്രം മിഷനും ജില്ലാ മാനസികാരോഗ്യ പ്രോജക്ടും ചേർന്ന് തുടങ്ങാൻ പോകുന്ന സമ്പൂർണ മാനസികാരോഗ്യ പദ്ധതിയുടെ പരിശീലനം മംഗലപുരം ഗ്രാമപഞ്ചായത്തിൽ തുടങ്ങി. വീടുകൾ കേന്ദ്രീകരിച്ചു സർവ്വേ നടത്തി പ്രശ്നങ്ങൾ ശേഖരിച്ചു കാരണങ്ങൾ ബന്ധപ്പെട്ടവരെ അറിയിക്കുന്നതിന് ആശാ വർക്കർമാർ ആയ ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകുന്ന പരിപാടിയാണ് മംഗലപുരം ഗ്രാമപഞ്ചായത്തിന്റെ മാനസികാരോഗ്യ പുനരധിവാസ കേന്ദ്രത്തിൽ വച്ച് നടന്നത്. കുട്ടികളുടെയും സ്ത്രീകളുടെയും വൃദ്ധരായവരുടെയും മാനസിക സംഘർഷങ്ങൾ വിലയിരുത്തി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചതാണ് പദ്ധതി. വൈസ് പ്രസിഡന്റ് സുമ ഹരിലാൽ പരിശീലന പരിപാടി ഉത്ഘാടനം ചെയ്തു. വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യകാര്യ ചെയർമാൻ വേണു ഗോപാലൻ നായർ, ക്ഷേമകാര്യ ചെയർപേഴ്സൺ എസ്.ജയ, ബ്ലോക്ക് ആരോഗ്യകാര്യ ചെയർ പേഴ്സൺ വസന്ത കുമാരി, പഞ്ചായത്ത് അംഗം സി.ജയമോൻ, മെഡിക്കൽ ഓഫീസർ ഡോക്ടർ. മിനി.പി.മണി, ജില്ലാ പ്രൊജക്റ്റ് ഓഫീസർ ഡോക്ടർ.രമ്യ, സൈക്ക്യാട്രി കൺസൽട്ടന്റ് ഡോക്ടർ വിനോദ്, സാമൂഹ്യ പ്രവർത്തക ആർഷ, ഹെൽത്ത് ഇൻസ്പെക്ടർ അഖിലേഷ്, വികാസ് എന്നിവർ പങ്കെടുത്തു.
സമ്പൂർണ്ണ മാനസികാരോഗ്യ പദ്ധതി പരിശീലനം നടന്നു





0 Comments