https://kazhakuttom.net/images/news/news.jpg
Local

ഹജ്ജ് പഠന ക്ലാസ് -2019


കണിയാപുരം: ഈ വർഷത്തെ ഹജ്ജ് യാത്രക്കാർക്ക് വേണ്ടി ഏപ്രിൽ 27,28 തീയതികളിൽ എം.എസ്.എസ് കണിയാപുരം യൂണിറ്റും ഹയാത്തുൽ ഇസ്ലാം മദ്രസാ കമ്മിറ്റിയും ചേർന്ന് കണിയാപുരം വയലിക്കടക്ക് സമീപമുള്ള ഹയാത്തുൽ ഇസ്ലാം മദ്രസാ ഹാളിൽ വെച്ച് ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിക്കുന്നു. രാവിലെ 9 മുതൽ 4 മണി വരെയാണ് പഠന ക്ലാസ്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയിൽ നിന്ന് അനുമതി ലഭിച്ചിട്ടുള്ളവർ നിർബന്ധമായും പങ്കെടുക്കുക. കൊടുവള്ളി അബ്ദുൽ ഖാദർ ഹാജി, ഹാജി. ഡോ: അബ്ദുൽ സലീം (ഷിഫ), തിരുവല്ല യൂസുഫ് ഹാജി, മണക്കാട് സുലൈമാൻ ഹാജി എന്നിവർ ക്ലാസ് നയിക്കുന്നു. വിശദ വിവരങ്ങൾക്ക് 98460 29661 എന്ന നമ്പരിൽ ബന്ധപ്പെടുക.

ഹജ്ജ് പഠന ക്ലാസ് -2019

0 Comments

Leave a comment