കൊച്ചി: പ്രകൃതിദത്ത ചേരുവകളുടെ ഉൽപ്പാദനത്തിൽ ആഗോളതലത്തിൽ ശ്രദ്ധേയരായ മാൻ കാൻകോർ, 2026-ലെ അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനത്തിൽ (ISC) സുസ്ഥിരതാ പുരസ്കാരം കരസ്ഥമാക്കി. സുഗന്ധവ്യഞ്ജന മേഖലയിൽ പരിസ്ഥിതി സൗഹൃദപരവും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ പദ്ധതികൾ മികച്ച രീതിയിൽ നടപ്പിലാക്കിയതിനാണ് കമ്പനിക്ക് ഈ അംഗീകാരം ലഭിച്ചത്.
ഉത്തർപ്രദേശിലെ പുതിന കർഷകരുടെ ഉന്നമനത്തിനായി കമ്പനി ആവിഷ്കരിച്ച 'മിൻ്റ് സസ്റ്റൈനബിലിറ്റി ഇനിഷ്യേറ്റീവ്' ആണ് അവാർഡിനായി പരിഗണിക്കപ്പെട്ടത്. ഐ.എസ്.സി സസ്റ്റൈനബിലിറ്റി അവാർഡ്സിൽ രണ്ടാം സ്ഥാനമാണ് കമ്പനി നേടിയത്.
ഉത്തർപ്രദേശിലെ 550 ഗ്രാമങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ആറായിരത്തിലധികം കർഷകരെയും 6,500 ഹെക്ടർ കൃഷിഭൂമിയെയും ഉൾപ്പെടുത്തിയാണ് മാൻ കാൻകോർ ഈ സുസ്ഥിര കൃഷി മാതൃക വികസിപ്പിച്ചെടുത്തത്.
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിനൽ ആൻഡ് ആരോമാറ്റിക് പ്ലാന്റ്സുമായി (CIMAP) സഹകരിച്ച് നടപ്പിലാക്കിയ 'ഏർലി മിൻ്റ് ടെക്നോളജി' ഈ പദ്ധതിയുടെ പ്രധാന സവിശേഷതയാണ്. ഈ സാങ്കേതികവിദ്യ വഴി ജലസേചനത്തിൽ മുപ്പത് ശതമാനം കുറവ് വരുത്തുവാനും തന്മൂലം ഡീസൽ പമ്പുകളുടെ ഉപയോഗം കുറയ്ക്കുകവഴി ഹരിതഗൃഹ വാതക പുറന്തള്ളലിൽ മുപ്പത്തിയേഴ് ശതമാനവും കുറവ് വരുത്താനും സാധിച്ചു. ഡീസലിന്റെ ഉപയോഗം കുറച്ചതും വിളവ് വർദ്ധിപ്പിച്ചതും കർഷകരുടെ വരുമാനത്തിൽ വലിയ മാറ്റമുണ്ടാക്കി.
കർഷകർക്ക് വിപണി നിരക്കിനേക്കാൾ ഉയർന്ന താങ്ങുവില ഉറപ്പാക്കുന്നതിലൂടെ മികച്ച ഉപജീവനമാർഗ്ഗമാണ് കമ്പനി ഒരുക്കുന്നത്.
ആധുനിക രീതിയിലുള്ള ഡിസ്റ്റിലേഷൻ കേന്ദ്രങ്ങൾ സ്ഥാപിച്ചതോടെ പുതിന എണ്ണയുടെ എക്സ്ട്രാക്ഷൻ യിൽഡ് 15 ശതമാനം വർദ്ധിക്കുകയും ജലഉപയോഗം പകുതിയോളം കുറയുകയും ചെയ്തു. ഇതിനുപുറമെ, ഓരോ കൃഷിയിടവും ജിയോ-ടാഗ് ചെയ്യുന്നതിലൂടെ ഉൽപ്പന്നങ്ങളുടെ ഉറവിടം മുതൽ വിതരണം വരെയുള്ള കാര്യങ്ങളിൽ പൂർണ്ണമായ സുതാര്യതയും കമ്പനി ഉറപ്പുവരുത്തുന്നു. സുസ്ഥിരത എന്നത് കേവലം വാഗ്ദാനമല്ല, മറിച്ച് പ്രായോഗികവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായിരിക്കണമെന്ന മാൻ കാൻകോറിന്റെ കാഴ്ചപ്പാടിനുള്ള വലിയൊരു അംഗീകാരമാണിത്.
ഉത്തർപ്രദേശിലെ 550 ഗ്രാമങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ആറായിരത്തിലധികം കർഷകരെയും 6,500 ഹെക്ടർ കൃഷിഭൂമിയെയും ഉൾപ്പെടുത്തിയാണ് മാൻ കാൻകോർ ഈ സുസ്ഥിര കൃഷി മാതൃക വികസിപ്പിച്ചെടുത്തത്





0 Comments