/uploads/news/news_തിരുവനന്തപുരത്ത്_കഞ്ചാവുമായി_രണ്ട്_പേരെ_..._1691503769_8051.jpg
NARCOTIC

തിരുവനന്തപുരത്ത് കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു.


തിരുവനന്തപുരത്ത് കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. വള്ളക്കടവ് സ്വദേശി മുഹമ്മദ് അലിയെയും കഠിനംകുളം മര്യനാട് സ്വദേശി 38 വയസ്സുള്ള മനോജ് തോമസിനെയുമാണ് എക്സൈസ് പിടികൂടിയത്.

 രണ്ട് സ്ഥലത്തായി നടത്തിയ എക്സൈസ് പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ തിരുവല്ലം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് സ്കൂട്ടറിൽ കടത്തികൊണ്ടു വന്ന നിലയിൽ 3.800 കിലോ കഞ്ചാവുമായി മുഹമ്മദ് അലിയെ പിടികൂടിയത്. മുട്ടത്തറ കല്ലുമുക്ക് ഭാഗത്ത് നടത്തിയ പരിശോധനയിൽ 5.600 കിലോ കഞ്ചാവുമായാണ് മര്യനാട് സ്വദേശി 38 വയസ്സുള്ള മനോജ് തോമസിനെയും പിടികൂടി.

തിരുവനന്തപുരം : റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി.ജി സുനിൽ കുമാർ, പ്രിവൻറീവ് ഓഫീസർ പ്രേമനാഥൻ, സി.ഇ.ഒമാരായ ശരത്ത്, ആദർശ്, ഗോപകുമാർ, ഡബ്ലിയു സി ഇ ഒ ഷൈനി, ഡ്രൈവർ സുധീർ കുമാർ എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരത്ത് കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു.

0 Comments

Leave a comment