/uploads/news/news_തുമ്പ_പള്ളിത്തുറയിൽ_100_കിലോയിലധികം_കഞ്ച..._1688911174_1059.jpg
NARCOTIC

തുമ്പ പള്ളിത്തുറയിൽ 100 കിലോയിലധികം കഞ്ചാവും, എം.ഡി.എം.എയുമായി നാലുപേർ പിടിയിൽ


http://kazhakuttom.net/storage/uploads/newsdetail_img/YouCut_20230709_194427014_1688912258.mp4

കഴക്കൂട്ടം: തുമ്പ പള്ളിത്തുറയിൽ കാറിൽ കൊണ്ടുവന്ന 100 കിലോയിലധികം കഞ്ചാവും, വീട്ടിൽ സൂക്ഷിച്ചിരുന്ന 61 ഗ്രാം  എം.ഡി.എം.എ യുമായി നാലുപേർ പിടിയിൽ. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ലഹരി സംഘത്തെ പിടിച്ചത്. കഠിനംകുളം സ്വദേശി ജോഷ്വാ, വലിയവേളി സ്വദേശികളായ കാർലോസ്, ഷിബു, അനു എന്നിവരാണ് തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ  വലയിലായത്.

ഇന്ന് (ഞായറാഴ്ച) വൈകിട്ടോടെയാണ് സംഭവം. പള്ളിത്തുറയിലെ ഒരു വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്നതായി എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റി നർകോട്ടിക് സ്ക്വാഡിന് നേരത്തെ വിവരം ലഭിച്ചിരുന്നു. തുടർന്ന് ഈ വീടിന്റെ പരിസരത്ത് നിലയുറപ്പിച്ച എക്സൈസ് സംഘം കാറിലെത്തിയ നാലുപേരേയും പിടികൂടുകയായിരുന്നു. 72 പൊതികളിലായി കാറിൽ കൊണ്ടുവന്നതായിരുന്നു ഒരു ക്വിന്റൽ കഞ്ചാവ്. എം ഡി എം എ വീട്ടിൽ സൂക്ഷിച്ച നിലയിലായിരുന്നു. പള്ളിത്തുറയിൽ വീട് വാടകക്കെടുത്ത് ലഹരിമരുന്ന് കച്ചവടം നടത്തുകയായിരുന്നു ഈ സംഘം.

കഠിനംകുളം സ്വദേശി ജോഷ്വാ, വലിയവേളി സ്വദേശികളായ കാർലോസ്, ഷിബു, അനു എന്നിവരാണ് തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ വലയിലായത്.

0 Comments

Leave a comment