നെടുമങ്ങാട്: കഞ്ചാവ് കച്ചവടക്കാരൻ പിടിയിൽ.
കരകുളം എട്ടാം കല്ല് പാലത്തിന് സമീപം കഞ്ചാവ് കച്ചവടം നടത്തിയയാളെയാണ് പൊലീസ് പിടികൂടിയത്. കരകുളം ഊളൻകുന്ന് പുത്തൻ വീട്ടിൽ ഷണ്മുഖൻ (കുഞ്ഞൻ -68) ആണ് അറസ്റ്റിലായത്. 200 രൂപയുടെ ചെറിയ പൊതികളാക്കിയാണ് പ്രതി കഞ്ചാവ് വിൽപന നടത്തിയിരുന്നത്.
നെടുമങ്ങാട് ഡി.വൈ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.എച്ച്.ഒ സതീഷ് കുമാർ, എസ്.ഐ മാരായ ശ്രീനാഥ്, റോജോ മോൻ, ഷിബു, എ.എസ്.ഐ സജു, എസ്.സി.പി.ഒ സതികുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് ഷണ്മുഖനെ അറസ്റ്റ് ചെയ്തത്.
200 രൂപയുടെ ചെറിയ പൊതികളാക്കിയാണ് പ്രതി കഞ്ചാവ് വിൽപന നടത്തിയിരുന്നത്





0 Comments