ആറ്റിങ്ങൽ : ലോഡ്ജിൽ മുരിയെടുത്തു എം.ഡി.എം.എയും കഞ്ചാവും വിൽപന നടത്തിയ യുവാവിനെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് കൂന്തള്ളൂർ ശിവശക്തിയിൽ അമൽ രാജു എന്ന (23) കാരനെയാണ് ആറ്റിങ്ങൽ പോലീസും ഡാൻസാഫ് ടീമും സംയുകതമായി അറസ്റ്റ് ചെയ്തത്.
ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമുള്ള ലോഡ്‌ജിൽ നിന്നുമാണ് അമൽ രാജുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.ഇയാളിൽ നിന്നും 0.62 ഗ്രാം എംഡിഎംഎയും 27.2 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ലോഡ്ജിൽ മുറിയെടുത്ത് താമസിച്ച് ലഹരിമരുന്ന് കച്ചവടം നടത്തി വരികയായിരുന്നു പ്രതിയെന്ന് ആറ്റിങ്ങൽ പോലീസ് പറഞ്ഞു
ചെറിയ സിബ് കവറിനുള്ളിൽ സൂക്ഷിച്ച എം.ഡി.എം.എ ഷർട്ടിന്റെ പോക്കറ്റിൽ നിന്നാന് കണ്ടെടുത്തത്. കാലിയായ 5 സിബ് കവറുകളും മൊബൈൽ ഫോണും ലഹരി മരുന്ന് വിൽപനയിലൂടെ നേടിയ രൂപയും പോലീസ് പിടിച്ചെടുത്തു.
ആറ്റിങ്ങൽ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. .എസ് ഐ മാരായ സന്തോഷ്, അഭിലാഷ്, എസ്സി പിഒ അനിൽ,ഷംനാദ്, സിപിഒ ദിനുപ്രകാശ്, മാഹി തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ലോഡ്ജിൽമുറിയെടുത്ത് ലഹരി കച്ചവടം നടത്തിവന്ന യുവാവ് അറസ്റ്റിലായി





0 Comments