അബുദാബി: അബുദാബി മലയാളി സമാജം ജനറൽ സെക്രട്ടറിയായി തിരുവനന്തപുരം പെരുമാതുറ സ്വദേശി എം.യു.ഇർഷാദ് (ചോച്ചോ) തെരഞ്ഞെടുക്കപ്പെട്ടു.
അബുദാബിയിലെ സാമൂഹിക സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യമായ ഇദ്ദേഹം നിലവിൽ ജി.സി.സി പെരുമാതുറ കൂട്ടായ്മ ചെയർമാൻ, അബുദാബി ഇൻകാസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, ആറ്റിങ്ങൽ കെയർ അബുദാബി കോഓർഡിനേറ്റർ, ഗാന്ധി സാഹിത്യവേദി സെക്രട്ടറി, ഇന്ദിരാഗാന്ധി വീക്ഷണം ഫോറം അബുദാബി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു. മലയാളി സമാജത്തിന്റെ സാഹിത്യ വിഭാഗം സെക്രട്ടറി, ട്രഷറർ എന്നീ പദവികളും വഹിച്ചിട്ടുണ്ട്.
പെരുമാതുറ, മാടൻവിള, കൊപ്രാപ്പുര വീട്ടിൽ പരേതരായ ഇ.എം.ഉമറിന്റെയും, ഖദീജ ഉമ്മാളുടെയും മകനാണ്. ഭാര്യ നാജിഹ ബീവി. ഇർഫാന ഇസ്സത്ത്, ഫിദ ഫാത്തിമ എന്നിവർ മക്കളാണ്.
അബുദാബിയിലെ സാമൂഹിക സാംസ്കാരിക മേഖലകളിലെ സാന്നിധ്യമാണ് എം.യു.ഇർഷാദ്





0 Comments