തിരുവനന്തപുരം: എ ഐ സംവിധാനങ്ങൾ
മാനുഷികമൂല്യങ്ങൾ, മാനവിക ക്ഷേമം, ആവശ്യകതകൾ എന്നിവയ്ക്ക് അനുസൃതമായി
പ്രവർത്തിക്കുമെന്ന് ഉറപ്പുവരുത്തണമെന്ന് ജിൻഡാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയർ സയൻസിൻ്റെ സ്ഥാപകനും പ്രിൻസിപ്പൽ ഡയറക്ടറുമായ പ്രൊഫസർ ഓഫ് എമിനെൻസ് ഡോക്ടർ സഞ്ജീവ് പി സാഹ്നി. ഹോട്ടൽ ഹൈസിന്തിൽ "ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മാനസിക തലത്തിൽ വരുത്തുന്ന സമഗ്ര മാറ്റങ്ങളെ പറ്റി ഒരു വിശകലനം " എന്ന വിഷയത്തെ ആസ്പദമാക്കി ഒ പി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസരംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) സംയോജനം അധ്യാപനവും പഠനാനുഭവങ്ങളും ഏറെ മെച്ചപ്പെടുത്താനും വിജ്ഞാന സമ്പാദനം സുഗമമാക്കാനും അതുവഴി തൊഴിൽ രംഗങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.നിലവിലെ
വ്യാവസായിക മേഖലയിൽ വൻ ശക്തിയായി വളർന്ന എ ഐ
വിദ്യാഭ്യാസ രംഗത്ത് പരമ്പരാഗത രീതികളിൽ വിപ്ലവകരമായ സമഗ്ര മാറ്റം വരുത്തി, പഠന രീതികളെ പുനർ നിർവചിക്കാനും അതുവഴി തൊഴിൽ വീഥികൾ അതി നൂതനമാക്കുവാനും ഏറെ സഹായിച്ചേക്കും.
.അതിനു വേണ്ടി ഏതൊക്കെ രീതികളിലായിരിക്കണം എഐ യുടെ രൂപകല്പനകൾ,അതിൻ്റെ വികാസവും വിന്യാസവും എപ്രകാരം ആയിരിക്കണമെന്നതിനെ സംബന്ധിച്ച് പഠനം അനിവാര്യമാണ്.
ഉപയോക്തൃ അനുഭവങ്ങൾ,മാനുഷിക ഘടകങ്ങൾ,ഉപയോഗ്യത എന്നിവയെ അധികരിച്ചായിരിക്കണം
എ ഐ സംവിധാനങ്ങൾ രൂപകല്പന ചെയ്യേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മനുഷ്യൻ്റെ അറിവ്,
കാഴ്ചപ്പാട്,സ്വഭാവം എന്നിവ അടിസ്ഥാനമാക്കി
ഉപയോക്താവിൻ്റെ മനസിലെ മോഡലുകൾ,താൽപര്യങ്ങൾ ,ആവശ്യങ്ങൾ എന്നിവക്ക് അനുയോജ്യമായി എ ഐ സംവിധാനങ്ങളെ രൂപകല്പന ചെയ്യേണ്ടതുണ്ട്.
മനുഷ്യ കേന്ദ്രീകൃതമായ രൂപകല്പനാ തത്വങ്ങൾക്ക് വിധേയമായി നിർമിക്കപ്പെട്ട സംവിധാനങ്ങൾ അതിൻ്റെ
സുഗമമായ ഉപയോഗം ,
ഉപയോക്താവിന് വിജ്ഞാനം പകരുക, അവബോധം ,
ഉപയോക്തൃ ലക്ഷ്യങ്ങളിൽ പിന്തുണ ഉറപ്പ് വരുത്തുക എന്നിവക്കൊപ്പം വിവിധ മാനുഷിക പക്ഷപാതങ്ങൾ ഏതുമില്ലാതെ ഉപയോഗിക്കപ്പെടുമെന്നു ഉറപ്പു വരുത്താൻ കഴിയുന്നതായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മനശാസ്ത്ര സിദ്ധാന്തങ്ങളും
പരീക്ഷണങ്ങളും ഉപയോക്താവിൻ്റെ പ്രതീക്ഷകൾക്കൊപ്പവും
വിശ്വാസങ്ങളെ ഊട്ടിയുറപ്പിക്കുന്നതും നിർണായക തീരുമാനങ്ങ ങ്ങളെടുക്കുന്നതിൽ എ ഐ യുടെ സഹായ സാധ്യതകളുമായി ബന്ധപ്പെട്ട് വരുന്ന സംശയങ്ങളെ ദൂരീകരിക്കുന്നവയും ആകണം.
വ്യക്തിഗതമായി പഠന രീതികളും നിർദേശങ്ങളും നൽകുക വഴി വിദ്യാർഥികൾക്ക് സുസ്ഥിരമായ പഠനമികവ്
പ്രദാനം ചെയ്യാൻ എ ഐ യുടെ സാധ്യത ലോകം തിരിച്ചറിഞ്ഞതാണ്.
എ ഐ അൽഗോരിതങ്ങൾക്ക്
ഒരു വിദ്യാർഥിയുടെ തൊഴിൽ ലക്ഷ്യങ്ങൾ, കഴിവുകൾ,പഠന മികവുകൾ
എന്നിവ വിലയിരുത്തി
ബന്ധപ്പെട്ട പഠന മേഖലകളിലെ കോഴ്സുകൾ,ട്രെയിനിംഗ് പ്രോഗ്രാമുകൾ, വെബിനാറുകൾ, കോൺഫറൻസുകൾ എന്നിവ നിർദേശിക്കാൻ കഴിയും. സമഗ്ര
ഡാറ്റ വിശകലനത്തിലൂടെ ഓരോ പഠിതാവിൻെറയും അറിവിലുള്ള
അജ്ഞതകൾ ഉടൻ തിരിച്ചറിയാനും ആവശ്യമായ ഫീഡ്ബാക്കുകൾ തൽസമയം നിർദ്ദേശിക്കാനും അതുവഴി പഠന മികവ് ഉറപ്പ് വരുത്താനും (എ ഐ) സഹായിക്കുന്നു.
പല (എ ഐ) സാങ്കേതിക വിദ്യകളും ക്ലാസ്റൂം
സംവിധാനങ്ങളെ ഭാവിയിൽ മാറ്റി മറിച്ചേക്കും. ക്ലാസ് മുറികളിൽ വിർച്വൽ റിയാലിറ്റി (വി. ആർ) യും
ഓഗ്മെന്റഡ് റിയാലിറ്റിയും (എ ആർ) ചേർന്ന പഠനാനുഭവങ്ങൾ വിദ്യാർഥികൾക്ക് പകർന്നു നൽകാൻ എ ഐക്ക് കഴിയും . നിലവിൽ ഗെയിമിംഗിനും വിനോദ ആവശ്യങ്ങൾക്കുമായി മാത്രമേ അവ കൂടുതലായി ഉപയോഗിക്കപ്പെടുന്നുള്ളു. എന്നാൽ , വെർച്വൽ റിയാലിറ്റി അനുഭവങ്ങൾ ഭാവിയിൽ പഠിതാക്കൾക്ക് യഥാർഥ ലോക സാഹചര്യങ്ങളിലേക്ക് പൂർണമായും മുഴുകി, കൂടുതൽ ഫലപ്രദമായി മികവാർന്ന രീതിയിൽ ഉള്ള പഠനം ഉറപ്പ് വരുത്താൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽ പ്രൊഫ. ഡോ. പുൽകിത് ഖന്ന, പ്രൊഫ. പദ്മനാഭ രാമാനുജം എന്നിവർ പങ്കെടുത്തു.
എ ഐ സംവിധാനങ്ങൾ മാനുഷികമൂല്യങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുമെന്ന് ഉറപ്പുവരുത്തണം:പ്രൊഫ. ഡോ. സഞ്ജീവ് പി സാഹ്നി





0 Comments