ബെംഗളൂരു: കര്‍ണാടകയില്‍ കുതിരക്കച്ചവടം നടക്കുമെന്ന ആശങ്കയില്‍ കോണ്‍ഗ്രസ്. ജയസാധ്യതുള്ള നേതാക്കളുമായി നിരന്തരം സംസാരിക്കുന്നുണ്ട് കോണ്‍ഗ്രസ് നേതൃത്വം. ജയിക്കുന്ന നേതാക്കളെ വൈകാതെ തന്നെ ബെംഗളൂരുവിലേക്ക് മാറ്റാനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തുക. അതേസമയം ചെയ്യാനുള്ളതെല്ലാം ചെയ്തെന്നും, ഇനി ഫലം വരട്ടെ എന്നുമാണ് ഡികെ ശിവകുമാര്‍ പറയുന്നത്.
അതേസമയം കോണ്‍ഗ്രസ് തന്നെ അധികാരത്തില്‍ വരുമെന്ന ആത്മവിശ്വാസമാണ് അദ്ദേഹത്തിനുള്ളത്. ബിജെപി പണം കൊണ്ടാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. അവരുടെ വമ്പന്‍ നേതാക്കളെല്ലാം പ്രചാരണത്തിനെത്തി. പക്ഷേ ബുള്ളറ്റിനേക്കാള്‍ സ്ട്രോംഗാണ് ബാലറ്റ് എന്ന് ഓര്‍ക്കുക. ആരുമായും സഖ്യത്തിനില്ലെന്നും, ഭൂരിപക്ഷം ലഭിക്കുമെന്നും ശിവകുമാര്‍ വ്യക്തമാക്കി.
അതേസമയം സിംഗപ്പൂരില്‍ നിന്ന് ഇന്ന് രാവിലെ എച്ച്ഡി കുമാരസ്വാമിയും കര്‍ണാടകയില്‍ തിരിച്ചെത്തിയിട്ടുണ്ട്. മെഡിക്കല്‍ ചെക്കപ്പിനായിട്ടായിരുന്നു അദ്ദേഹം സിംഗപ്പൂരിലേക്ക് പോയത്. ആരുമായും സംസാരിച്ചിട്ടില്ലെന്ന് കുമാരസ്വാമി വ്യക്തമാക്കി. ഞങ്ങളുടേത് ഒരു ചെറിയ പാര്‍ട്ടിയാണ്. ഫലം വരട്ടെ. ജെഡിഎസ് മുന്‍തൂക്കം സ്വന്തമാക്കും. അതിന് ശേഷം തീരുമാനിക്കാമെന്നും ശിവകുമാര്‍ പറഞ്ഞു.
ജെഡിഎസിന്റെ മുതിര്‍ന്ന നേതാവ് എച്ച്ഡി ദേവഗൗഡയും വളരെ സൂക്ഷിച്ചാണ് കരുക്കള്‍ നീക്കുന്നത്. കുതിരക്കച്ചവട സാധ്യത അദ്ദേഹം മുന്നില്‍ കാണുന്നുണ്ട്. ജെഡിഎസ്സിന്റെ വിജയസാധ്യതയുള്ള നേതാക്കളെ അദ്ദേഹം നേരില്‍ വിളിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയോട് കൂറുകാണിക്കാനും, കുതിരക്കച്ചവടത്തിന്റെ ഭാഗമാവരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു.അതേസമയം ജെഡിഎസ് പ്രവര്‍ത്തകരോട് കോണ്‍ഗ്രസില്‍ ചേരാന്‍ ഡികെ ശിവകുമാര്‍ ആവശ്യപ്പെട്ടു.
കുമാരസ്വാമി ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ എന്താണ് പറഞ്ഞതെന്ന് അറിയില്ല. കോണ്‍ഗ്രസിന് എന്തായാലും ഭൂരിപക്ഷം ലഭിക്കും. കുമാരസ്വാമി പാര്‍ട്ടി പ്രവര്‍ത്തകരില്‍ ആത്മവിശ്വാസം ഉണ്ടാക്കാന്‍ വേണ്ടി പറഞ്ഞതാവും. ജെഡിഎസ് പ്രവര്‍ത്തകരോട് എനിക്ക് പറയാനുള്ളത് അവരുടെ കരിയര്‍ പാഴാക്കരുതെന്നാണ്. അവര്‍ കോണ്‍ഗ്രസില്‍ ചേരുകയാണ് വേണ്ടത്. ജനങ്ങളോടൊപ്പം താന്‍ എന്നുമുണ്ടാവുമെന്നും ശിവകുമാര്‍ വ്യക്തമാക്കി. ഇതിനിടെ ജെഡിഎസ് ദേശീയ അധ്യകഷന് ലാലന് സിംഗ് ബിജെപി കര്‍ണാടകയില്‍ പരാജയപ്പെടുമെന്ന് പ്രവചിച്ചു.
എക്സിറ്റ് പോള്‍ ഫലം ബിജെപിക്ക് എതിരാണ്. കോണ്‍ഗ്രസിന് അവിടെ കേവല ഭൂരിപക്ഷം ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം അവിടെ വര്‍ഗീയ പ്രചാരണമാണ് നടത്തിയതെന്നും ലാലന് സിംഗ് പറഞ്ഞു.
ജെഡിഎസിന്റെ മുതിര്‍ന്ന നേതാവ് എച്ച്ഡി ദേവഗൗഡയും വളരെ സൂക്ഷിച്ചാണ് കരുക്കള്‍ നീക്കുന്നത്. കുതിരക്കച്ചവട സാധ്യത അദ്ദേഹം മുന്നില്‍ കാണുന്നുണ്ട്.





0 Comments