/uploads/news/2258-IMG_20210916_140135.png
National

തെലങ്കാനയിൽ വെടിവച്ചു കൊലപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞ പീഡനക്കേസ് പ്രതിയുടെ മൃതദേഹം റെയിൽ പാളത്തിൽ കണ്ടെത്തി.


ഹൈദരാബാദ്: തെലുങ്കാനയിൽ അയൽവാസിയായ ആറു വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ മൃതദേഹം റെയിൽവേ പാളത്തിൽ കണ്ടെത്തി. സൈദാബാദ് സ്വദേശി പല്ലകൊണ്ട രാജു(30)വിനെയാണ് ഖാൻപൂരിലെ റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതി ആത്മഹത്യ ചെയ്തുവെന്നാണ് പോലീസിന്റെ വിശദീകരണം. സെപ്റ്റംബർ ഒമ്പതിനാണ് സൈദാബാദിലെ ആറ് വയസ്സുകാരിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായത്. മണിക്കൂറുകൾക്ക് ശേഷം കുട്ടിയുടെ അർധ നഗ്നമായ മൃതദേഹം ബെഡ് ഷീറ്റിൽ പൊതിഞ്ഞ നിലയിൽ രാജുവിന്റെ വീട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു. എന്നാൽ അതിന് മുമ്പ് തന്നെ ഇയാൾ ഒളിവിൽ പോയിരുന്നു. പ്രതിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിൽ പ്രതിയെ ഏറ്റുമുട്ടലിൽ വെടി വെച്ചു കൊല്ലുമെന്ന് കഴിഞ്ഞ ദിവസം തൊഴിൽ മന്ത്രി മല്ല റെഡ്ഡി പറഞ്ഞത് വിവാദമായിരുന്നു.

തെലങ്കാനയിൽ വെടിവച്ചു കൊലപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞ പീഡനക്കേസ് പ്രതിയുടെ മൃതദേഹം റെയിൽ പാളത്തിൽ കണ്ടെത്തി.

0 Comments

Leave a comment