/uploads/news/2621-IMG_20220106_111023.jpg
National

പ്രായപൂർത്തിയാകാത്ത വളർത്തുമകളെ പീഡിപ്പിച്ച പത്മശ്രീ ജേതാവ് അറസ്റ്റിൽ


പ്രായപൂർത്തിയാകാത്ത വളർത്തുമകളെ ബലാത്സംഗം ചെയ്ത കേസിൽ അസമിൽ നിന്നുള്ള പത്മശ്രീ ജേതാവ് ഉദ്ദവ് ഭരാലി അറസ്റ്റിൽ. പോക്സോ വകുപ്പ് ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ ഡിസംബർ 17ന് ജില്ലാ ലീഗൽ അതോറിറ്റിക്ക് ലഭിച്ച പരാതി ജില്ലാ മജിസ്ട്രേറ്റിന് കൈമാറുകയായിരുന്നു. അറസ്റ്റ് ചെയ്ത ഉദ്ദവിനെ 25,000 രൂപയുടെ ആൾ ജാമ്യത്തിൽ വിട്ടു. അതേസമയം സ്റ്റേഷൻ പരിധി വിട്ടുപോകരുതെന്ന് വ്യവസ്ഥയുണ്ട്.സയൻസിനും സാങ്കേതികതക്കും വേണ്ടി നൽകിയ സംഭാവനകളെ മുൻനിർത്തിയാണ് ഉദ്ദവ് ഭരാലിക്ക് 2019ൽ പത്മശ്രീ നൽകിയത്. നെല്ല് മെതിക്കുന്ന യന്ത്രം അടക്കം 460ഓളം മെഷീനുകളുടെ പേറ്റന്റ് ഇയാൾക്ക് സ്വന്തമായുണ്ട്.പെൺകുട്ടി നിലവിൽ പൊലീസ് സംരക്ഷണത്തിൽ ചിൽഡ്രൻസ് ഹോമിലാണ്.

പ്രായപൂർത്തിയാകാത്ത വളർത്തുമകളെ പീഡിപ്പിച്ച പത്മശ്രീ ജേതാവ് അറസ്റ്റിൽ

0 Comments

Leave a comment