/uploads/news/2490-IMG_20211120_223221.jpg
National

പൗരത്വ ഭേദഗതിനിയമവും പിന്‍വലിയ്ക്കണമെന്ന ആവശ്യവുമായി ബി.എസ്.പി.


ന്യൂഡൽഹി: വിവാദമായി മാറിയ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിച്ചതിന് പിന്നാലെ പൗരത്വ ഭേദഗതി നിയമവും പിൻവലിയ്ക്കണമെന്ന ആവശ്യവുമായി ബി.എസ്.പി. ബി.എസ്.പി. എം.പി ഡാനിഷ് അലി ട്വിറ്ററിലൂടെയാണ് ഇക്കാര്യം ആവശ്യപ്പട്ടിരിക്കുന്നത്.മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നു. ശക്തമായ കേന്ദ്ര ഭരണത്തിനും കോർപ്പറേറ്റുകൾക്കും എതിരെ പൊരുതിയ കർഷകരുടെ പോരാട്ട വീര്യത്തെയും ഇച്ഛാശക്തിയെയും അഭിനന്ദിയ്ക്കുന്നു എന്നും ഡാനിഷ് അലി ട്വിറ്ററിലൂടെ പറഞ്ഞു. ഇതിന് ശേഷമാണ് പൗരത്വ ഭേദഗതി പിൻവലിക്കണം എന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ നടപടി ഇനിയും വൈകിക്കരുത് എന്നും ട്വീറ്റിൽ പറയുന്നു.പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന ആവശ്യവുമായി പ്രമുഖ മുസ്ലീം സംഘടനയായ ജംഇയ്യത്തുൽ ഉലമായെ ഹിന്ദും രംഗത്തുവന്നു. കാർഷിക നിയമങ്ങൾ പിൻവലിയ്ക്കുന്ന കേന്ദ്ര സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രസ്താവനയിലാണ് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് അധ്യക്ഷൻ അർഷാദ് മദനി ഇക്കാര്യം ആവശ്യപ്പെട്ടത്. കർഷകരുടെ പോരാട്ടത്തെ അഭിനന്ദിക്കുന്നു. രാജ്യത്തെ മറ്റെല്ലാ പ്രക്ഷോഭങ്ങളിലും ചെയ്തതുപോലെ കർഷക സമരത്തെയും കീഴ്പ്പെടുത്താൻ എല്ലാ ശ്രമങ്ങളും നടത്തി. സമരം നടത്തുന്ന കർഷകരെ വിഭജിക്കാൻ വരെ ശ്രമങ്ങൾ നടന്നു. അതിനെയെല്ലാം കർഷകർ അതിജീവിച്ചു. രാജ്യത്തെ പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ കർഷകരെ പ്രേരിപ്പിച്ചുവെന്നും കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള തീരുമാനം ജനാധിപത്യത്തിന്റെയും ജനങ്ങളുടെയും വിജയമാണെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതിനിയമവും പിന്‍വലിയ്ക്കണമെന്ന ആവശ്യവുമായി ബി.എസ്.പി.

0 Comments

Leave a comment