/uploads/news/2078-IMG_20210715_161959.jpg
National

രാജ്യദ്രോഹ നിയമത്തിന്റെ സാധുത പരിശോധിക്കുമെന്ന് സുപ്രീം കോടതി.


ഇന്ത്യയിലെ രാജ്യദ്രോഹ നിയമം കൊളോണിയൽ കാലത്തേതാണെന്ന് സുപ്രീം കോടതി.സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും ഈ നിയമം ഇപ്പോഴും ആവശ്യമാണോയെന്ന് കോടതി ചോദിച്ചു. വളരെയധികം ദുരുപയോഗം ചെയ്യുന്ന നിയമമാണിത്.ഗുരുതരമായ ഭീഷണിയാണ് ഇത് സൃഷ്ടിക്കുന്നതെന്നും കോടതി.രാജ്യദ്രോഹ നിയമത്തിന്റെ സാധുത പരിശോധിക്കുമെന്ന് സുപ്രീം കോടതി പറഞ്ഞു.കേസിൽ മറുപടി നൽകാൻ കേന്ദ്രസർക്കാരിനോട് കോടതി നിർദേശിച്ചു. ഈ നിയമം ഉപയോഗിച്ചാണ് ഗാന്ധിയെ ബ്രിട്ടീഷുകാർ നിശബ്ദനാക്കാൻ ശ്രമിച്ചതെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ പറഞ്ഞു.രാജ്യദ്രോഹ നിയമത്തെ ചോദ്യം ചെയ്ത് നിരവധി ഹർജികൾ ലഭിച്ചിട്ടുണ്ട്.എല്ലാം ഒരുമിച്ച് വാദം കേൾക്കും.നിയമത്തിന്റെ ദുരുപയോഗമാണ് തങ്ങളെ ആശങ്കപ്പെടുത്തുന്നത്.തടി മുറിക്കാൻ നൽകിയ വാള് കൊണ്ട് വനം മുഴുവൻ മുറിച്ചുമാറ്റിയ മരപ്പണിക്കാരനോട് ഇതിനെ താരതമ്യപ്പെടുത്താമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

രാജ്യദ്രോഹ നിയമത്തിന്റെ സാധുത പരിശോധിക്കുമെന്ന് സുപ്രീം കോടതി.

0 Comments

Leave a comment