ന്യൂഡല്‍ഹി: ഒരാളുടെ വോട്ടിങ് യോഗ്യത ഉറപ്പാക്കാന്‍ പൗരത്വം പരിശോധിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്. സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് തങ്ങള്‍ ഈ അധികാരവുമുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അവകാശപ്പെട്ടത്. 1950ലെ ജനപ്രാതിനിത്യ നിയമത്തില്‍ നിന്നാണ് അധികാരം ഉരുത്തിരിയുന്നതെന്നും സത്യവാങ്മൂലം അവകാശപ്പെട്ടു. തമിഴ്നാട്ടിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണത്തെ(എസ്ഐആര്‍) ചോദ്യം ചെയ്ത് ദ്രാവിഡ മുന്നേറ്റ കഴകം നല്കിയ ഹരജിയിലാണ് സത്യവാങ്മൂലം. പൗരത്വത്തിന് പുറമെ വോട്ടറുടെ പ്രായം ഉറപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങളും ചെയ്യാമെന്നും അവകാശവാദമുണ്ട്.
സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് തങ്ങള്‍ ഈ അധികാരവുമുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അവകാശപ്പെട്ടത്





0 Comments