/uploads/news/news_സ്ത്രീകള്‍ക്കെതിരായ_അതിക്രമം,_പാര്‍ലമെന്..._1690196361_2070.png
National

സ്ത്രീകള്‍ക്കെതിരായ അതിക്രമം, പാര്‍ലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ കൊമ്പുകോര്‍ത്ത് എന്‍ഡിഎയും 'ഇന്ത്യ'യും


ഡൽഹി: പാർലമെന്റിൽ മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള പോര് തുടരുന്നു. ജൂലൈ 20ന് മൺസൂൺ സെഷനായി പാർലമെന്റ് തുറന്നതിൽ പിന്നെ മണിപ്പൂർ വംശീയ കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിൽ മറുപടി പറയണമെന്ന പ്രതിപക്ഷ ആവശ്യം ഭരണപക്ഷം അംഗീകരിക്കാത്തതിനെ തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിക്കുകയാണ്. മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് നിരവധി അടിയന്തര പ്രമേയ നോട്ടീസുകളാണ് പ്രതിപക്ഷം ലോകസഭയ്‌ലും രാജ്യസഭയിലും നൽകിയിരിക്കുന്നത്.

പ്രധാനമന്ത്രി മണിപ്പൂർ വിഷയത്തിൽ സഭയിൽ സംസാരിക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിക്കുമ്പോൾ രാജസ്ഥാനിലെ കോൺഗ്രസ് മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യമാണ് ബിജെപിയും സഖ്യകക്ഷികളും ഉന്നയിക്കുന്നത്. രാജസ്ഥാനിൽ സ്ത്രീകൾക്കെതിരായ അതിക്രമം വർധിക്കുന്നുവെന്നും അശോക് ഗെഹ്ലോട്ട് സംസ്ഥാന സർക്കാരിനെ പിരിച്ചുവിടണമെന്നും എൻഡിഎ ആവശ്യപ്പെട്ടു. പാർലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ എൻഡിഎ അംഗങ്ങൾ രാജസ്ഥാൻ സർക്കാർ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു.

പ്രതിപക്ഷ ഐക്യ മുന്നണിയായ ‘ഇന്ത്യ’യുടെ എംപിമാരും മണിപ്പൂർ വിഷയത്തിൽ പ്രതിഷേധിച്ച് ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ എത്തിയിരുന്നു. മണിപ്പൂർ വിഷയത്തിൽ ദിവസങ്ങളായി പാർലമെന്റിൽ പ്രതിഷേധിക്കുന്ന പ്രതിപക്ഷത്തെ തളർത്താൻ രാജസ്ഥാൻ വിഷയവും പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ അക്രമങ്ങളും എൻഡിഎ ഉയർത്തുന്നത്. മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷം പാർലമെന്റിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുമ്പോൾ ബിജെപി പശ്ചിമ ബംഗാൾ വിഷയം ചർച്ച ചെയ്യണമെന്ന ആവശ്യം ഉന്നയിക്കും.

മണിപ്പൂർ വിഷയത്തിൽ ഇന്ന് ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ‘ഇന്ത്യ’ മുന്നണിയുടെ പ്രതിഷേധം കഴിഞ്ഞ ദിവസം തന്നെ പ്രഖ്യാപിച്ചതാണ്. അതേ രീതിയിൽ പ്രതിഷേധം ബിജെപി ഇന്ന് നടത്തിയത് കണ്ടതോടെ ബിജെപി ‘കോപ്പി ക്യാറ്റ്’ മോഡിലാണെന്നാണ് തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയാൻ വിമർശിച്ചത്.

പ്രധാനമന്ത്രി മണിപ്പൂര്‍ വിഷയത്തില്‍ സഭയില്‍ സംസാരിക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിക്കുമ്പോള്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യമാണ് ബിജെപിയും സഖ്യകക്ഷികളും ഉന്നയിക്കുന്നത്.

0 Comments

Leave a comment