/uploads/news/news_ഇന്ത്യ_സാമ്പത്തിക_പുരോഗതിയിലേക്ക്_വലിയ_ച..._1648375617_5471.jpg
National

ഇന്ത്യ സാമ്പത്തിക പുരോഗതിയിലേക്ക് വലിയ ചുവടുവയ്പുകള്‍ നടത്തുകയാണെന്ന് പ്രധാനമന്ത്രി


ന്യൂഡല്‍ഹി: ഇന്ത്യ സാമ്പത്തിക പുരോഗതിയിലേക്ക് വലിയ ചുവടുവയ്പുകള്‍ നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. മന്‍ കി ബാത്തിന്റെ എണ്‍പത്തിയേഴാമത് എപ്പിസോഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


2021-22 സാമ്പത്തിക വര്‍ഷത്തില്‍ 400 ബില്യണ്‍ ഡോളറിന്റെ ചരക്ക് കയറ്റുമതി എന്ന ലക്ഷ്യം ഇന്ത്യ കൈവരിച്ചതിനെക്കുറിച്ചും പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ പറഞ്ഞു. ‘കഴിഞ്ഞയാഴ്ച, ഇന്ത്യ 400 ബില്യണ്‍ ഡോളര്‍ അതായത് 30 ലക്ഷം കോടി രൂപയുടെ ചരക്ക് കയറ്റുമതി ചെയ്തു. ആദ്യഘട്ടത്തില്‍, ഇത് സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട വിഷയമായി വന്നേക്കാം, പക്ഷേ സമ്പ‌ദ്‌‌വ്യവസ്ഥയെക്കാള്‍, അത് ഇന്ത്യയുടെ കഴിവുമായും സാദ്ധ്യതകളുമായും ബന്ധപ്പെട്ടിരിക്കുന്നു. അതിനര്‍ത്ഥം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ആവശ്യം ലോകത്ത് ഉയരുന്നു എന്നാണ്.’ – മോദി പറഞ്ഞു.


മുപ്പത്തടം നാരായണനെയും പ്രധാനമന്ത്രി പ്രശംസിച്ചു. പക്ഷി മൃഗാദികള്‍ക്ക് വെള്ളം നല്‍കാന്‍ ഒരു ലക്ഷത്തോളം മണ്‍പാത്രങ്ങളാണ് അദ്ദേഹം വിതരണം ചെയ്തതെന്ന് മോദി പറഞ്ഞു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലെ ബിജെപിയുടെ വിജയത്തിന് ശേഷം ആദ്യമായാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

മുപ്പത്തടം നാരായണനെയും പ്രധാനമന്ത്രി പ്രശംസിച്ചു. പക്ഷി മൃഗാദികള്‍ക്ക് വെള്ളം നല്‍കാന്‍ ഒരു ലക്ഷത്തോളം മണ്‍പാത്രങ്ങളാണ് അദ്ദേഹം വിതരണം ചെയ്തതെന്ന് മോദി പറഞ്ഞു.

0 Comments

Leave a comment