/uploads/news/news_ഇന്ധനവില_വർധനവ്:_വിമാനയാത്രക്കിടെ_സ്മൃതി..._1649593223_6997.jpg
National

ഇന്ധനവില വർധനവ്: വിമാനയാത്രക്കിടെ സ്മൃതി ഇറാനിയെ ചോദ്യം ചെയ്ത് മഹിളാ കോൺ​ഗ്രസ് നേതാവ്.


ന്യൂഡൽഹി:  ഇന്ധനവില വർധനവിൽ വിമാനയാത്രയ്ക്കിടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ചോദ്യം ചെയ്ത് മഹിളാ കോൺ​ഗ്രസ് നേതാവ് നെറ്റ ഡിസൂസ. ദില്ലി-ഗുവാഹത്തി വിമാനത്തിലാണ് സംഭവം. തർക്കത്തിന്റെ വീഡിയോ ഇവർ ട്വീറ്റ് ചെയ്തു. ”കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ഗുവാഹത്തിയിലേക്കുള്ള യാത്രയ്ക്കിടെ കണ്ടു. എൽപിജിയുടെ വിലക്കയറ്റത്തെക്കുറിച്ച് ചോദിച്ചപ്പോൾ, വാക്‌സിനുകളേയും എന്തിന് പാവങ്ങളെപ്പോലും അവർ കുറ്റപ്പെടുത്തി. അവർ എങ്ങനെയാണ് സാധാരണക്കാരുടെ ദുരിതത്തോട് പ്രതികരിക്കുന്നതെന്ന് മനസ്സിലാക്കാൻ ഈ വീഡിയോ കാണുക”- ഡിസൂസ ട്വീറ്റ് ചെയ്തു.


വീഡിയോയിൽ, യാത്രക്കാർ വിമാനത്തിൽ നിന്ന് ഇറങ്ങുന്ന സമയത്ത് നെറ്റ ഡിസൂസ മന്ത്രിയെ ചോദ്യം ചെയ്യുന്നത് കാണാം. കോൺഗ്രസ് നേതാവ് വഴി തടയുകയാണെന്ന് സ്മൃതി ഇറാനി ആരോപിച്ചു. ദയവായി കള്ളം പറയരുതെന്നും മന്ത്രി പറഞ്ഞു. 



https://twitter.com/dnetta/status/1513043536635400204?s=20&t=3A0kE14sze1m_BPsfh57xg


ദില്ലി-ഗുവാഹത്തി വിമാനത്തിലാണ് സംഭവം. തർക്കത്തിന്റെ വീഡിയോ ഇവർ ട്വീറ്റ് ചെയ്തു.

0 Comments

Leave a comment