ലക്നോ: ഉത്തർപ്രദേശിൽ വെടിയേറ്റ് എട്ടു വയസുകാരി കൊല്ലപ്പെട്ടു. മീററ്റിലെ സർധനയിലെ കാളിന്ദി ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്. സഹോദരനെ ആക്രമിക്കാൻ ലക്ഷ്യമിട്ടെത്തിയ ആക്രമിസംഘം കുട്ടിയെ അബദ്ധത്തിൽ വെടിവയ്ക്കുകയായിരുന്നു.
നെഞ്ചിൽ ബുള്ളറ്റ് തറച്ച കുട്ടിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. സംഭവത്തിൽ മസ്റൂർ, കമ്രാൻ എന്നിവരെ പോലീസ് തിരിച്ചറിഞ്ഞു. ഇവരെ ഉടൻപിടികൂടുമെന്ന് പോലീസ് അറിയിച്ചു.
ഉത്തർപ്രദേശിൽ വെടിയേറ്റ് എട്ടു വയസുകാരി കൊല്ലപ്പെട്ടു





0 Comments