ന്യൂഡല്‍ഹി: കേരളത്തിലെ ഉൾപ്പടെ 20 സ്കൂളുകളുടെ അംഗീകാരം റദ്ദാക്കി സിബിഎസ്ഇ. അപ്രതീക്ഷിത പരിശോധനകളിൽ പരീക്ഷ മാനദണ്ഡങ്ങളിൽ ഉൾപ്പടെ ക്രമക്കേടുകൾ കണ്ടെത്തിയതോടെയാണ് നടപടി. മൂന്ന് സ്കൂളുകളെ തരംതാഴ്ത്തിയെന്നും സിബിഎസ്ഇ സെക്രട്ടറി ഹിമാൻഷു ഗുപ്‌ത അറിയിച്ചു. കേരളത്തിലെ രണ്ട് സ്കൂളുകളുടെ അംഗീകാരമാണ് റദ്ദാക്കിയത്. മലപ്പുറത്തെ പീവീസ് പബ്ലിക് സ്കൂൾ, തിരുവനന്തപുരത്തെ മദർ തെരേസ മെമ്മോറിയൽ സെൻട്രൽ സ്കൂൾ എന്നിവയുടെ അഫിലിയേഷനാണ് റദ്ദാക്കിയത്.
ഡൽഹിയിൽ അഞ്ച് സ്കൂളുകൾക്കും യു.പി.യിൽ മൂന്ന് സ്കൂളുകൾക്കും അംഗീകാരം റദ്ദായി. രാജസ്ഥാൻ, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ആറ് സ്കൂളുകളുടെയും ജമ്മു-കശ്മീർ, ഡെറാഡൂൺ, അസം, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ നാല് സ്കൂളുകളുടെയും അംഗീകാരം റദ്ദാക്കി.ഡൽഹിയിലെ വിവേകാനന്ദ് സ്കൂൾ, പഞ്ചാബിലെ ഭട്ടിൻഡയിലെ ദസ്മേഷ് സീനിയർ സെക്കൻഡറി പബ്ലിക് സ്കൂൾ, അസമിലെ ബാർപേട്ടയിലെ ശ്രീറാം അക്കാദമി എന്നീ മൂന്ന് സ്കൂളുകളുടെ ഗ്രേഡുകളും സി.ബി.എസ്.ഇ. താഴ്ത്തി. അഫിലിയേഷൻ, പരീക്ഷാ ബൈ-ലോ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചതിനാണ് ഈ സ്കൂളുകളുടെ ഗ്രേഡ് തരംതാഴ്ത്തിയത്.
കേരളത്തിൽ മലപ്പുറത്തെ പീവീസ് പബ്ലിക് സ്കൂൾ, തിരുവനന്തപുരത്തെ മദർ തെരേസ മെമ്മോറിയൽ സെൻട്രൽ സ്കൂൾ എന്നിവയുടെ അഫിലിയേഷനാണ് റദ്ദാക്കിയത്.





0 Comments