രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍, പദവിയിലെത്തിയ നാള്‍ മുതല്‍ രാജ്യാന്തര ശ്രദ്ധ നേടിയ വ്യക്തിയാണ് തിരുവനന്തപുരത്തിന്റെ മേയർ ആര്യ രാജേന്ദ്രന്‍. അധികാരത്തിലേറിയപ്പോള്‍ തുടങ്ങിയ വിമര്‍ശനങ്ങളും ആരോപണങ്ങളും ഇന്നും ആര്യയെ ചുറ്റിപ്പറ്റി നില്‍ക്കുന്നു. ഒടുവിലത്തേത് തിരുവനന്തപുരം നഗരസഭയിലെ താത്കാലിക നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദമായിരുന്നു.
മേയറുടെ രാജി ആവശ്യപ്പെട്ട് നഗരസഭയിലെ പ്രധാന പ്രതിപക്ഷമായ ബിജെപിയുടെ പ്രതിഷേധങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. കേരളത്തിലെ നേതാക്കള്‍ തലങ്ങും വിലങ്ങും വിമര്‍ശിക്കുമ്പോള്‍ അങ്ങ് ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍, സര്‍ക്കാരിന്റെ പോസ്റ്ററില്‍ തല ഉയര്‍ത്തി നില്‍ക്കുകയാണ് ആര്യ രാജേന്ദ്രൻ. രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ വഴി പഞ്ചായത്തുകളുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള പരസ്യത്തിലാണ് ആര്യയുടെ ചിത്രം ഗുജറാത്ത് സർക്കാർ നല്‍കിയിരിക്കുന്നത്.
സാമൂഹികമായി സുരക്ഷിതമായ ഒരു ഗ്രാമം, സ്വയംപര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങളുള്ള ഒരു ഗ്രാമം, വൃത്തിയുള്ളതും ഹരിതാഭ നിറഞ്ഞതുമായ ഒരു ഗ്രാമം, ഗ്രാമത്തിൽ ആവശ്യത്തിന് കുടിവെള്ളം തുടങ്ങിയ കാര്യങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആര്യ മാത്രമല്ല ചിത്രത്തിലുള്ളത്, അന്നത്തെ തിരുവനന്തപുരം ജില്ല കളക്ടറായിരുന്ന ഡോ. നവജോത് ഖോസെയുമുണ്ട്. മേയറായി തിരഞ്ഞെടുത്തതിന് ശേഷം എടുത്ത ചിത്രമാണ് പോസ്റ്ററില്‍ കൊടുത്തിരിക്കുന്നത്. പോസ്റ്ററിന്റെ തലപ്പത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റേയും ചിത്രങ്ങളുമുണ്ട്.
എന്നാല്‍ പോസ്റ്റര്‍ ഗുജറാത്തില്‍ എവിടെയാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. ചിത്രത്തിന്റെ ആധികാരികത സംബന്ധിച്ച് സ്ഥിരീകരണം നടത്താന്‍ സാധിച്ചിട്ടില്ല. റീന അജിത്ത് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രം ഇതിനോടകം പതിനാറായിരത്തിലധികം പേരാണ് കണ്ടത്.

കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സ്ത്രീശാക്തീകരണം എന്ന് ഗൂഗിളിൽ തിരഞ്ഞാൽ ലഭിക്കുന്ന ചിത്രങ്ങളിലൊന്നാണിത്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ വികസന പോസ്റ്ററിൽപോലും എൽഡിഎഫ് ഭരണനേതൃത്വത്തിന്റെ ചിത്രം വന്നിരിക്കുന്നതിനെ സമൂഹ മാധ്യമങ്ങളിൽ നിരവധിയാളുകളാണ് പ്രശംസിയ്ക്കുകയും ഒപ്പം ബിജെപി യെ പരിഹസിയ്ക്കുകയും ചെയ്യുന്നത്.
രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ വഴി പഞ്ചായത്തുകളുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള പരസ്യത്തിലാണ് ആര്യയുടെ ചിത്രം ഗുജറാത്ത് സർക്കാർ നല്‍കിയിരിക്കുന്നത്.





0 Comments