ശ്രീനഗര്‍: .അമർനാഥ് തീർത്ഥാടകർക്ക് നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ടതിന് കശ്മീരിൽ ഇന്ന് അറസ്റ്റിലായ ലഷ്കർ-ഇ-തൊയ്ബ ഭീകരൻ ബി.ജെ.പിയുടെ സജീവ പ്രവർത്തകൻ. ബി.ജെ.പി ന്യൂനപക്ഷ മോർച്ച സോഷ്യൽ മീഡിയ ഇൻ ചാർജ്ജ് കൂടിയായിരുന്നു പിടിയിലായ താലിബ് ഹുസൈൻ ഷാ. പ്രദേശവാസികളുടെ സഹായത്തോടെയാണ് ജമ്മു കശ്മീർ പൊലീസ് ഭീകരരെ പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് എകെ 47 തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും പിടിച്ചെടുത്തു.
താലിബ് ഹുസൈൻ ഷാ, ഫൈസൽ അഹമ്മദ് ധര്‍ എന്നിവരെയാണ് ജമ്മുവിലെ റിയാസിയിൽ നിന്ന് ഇന്ന് അറസ്റ്റ് ചെയ്തത്. ഇവർ ലഷ്കർ-ഇ-ത്വയ്ബയുമായി സഹകരിച്ച് ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. രജൗരിയിലും തെക്കൻ കശ്മീരിലും നിരവധി തീവ്രവാദ കേസുകളിൽ ഇവരെ പൊലീസ് തിരയുന്നുണ്ടായിരുന്നു. രണ്ട് പിസ്റ്റളുകൾ, ഗ്രനേഡുകൾ, വെടിക്കോപ്പുകൾ എന്നിവ ഇവരിൽ നിന്ന് കണ്ടെടുത്തു.
താലിബ് ഹുസൈൻ ഷാ, ഫൈസൽ അഹമ്മദ് ധര്‍ എന്നിവരെയാണ് ജമ്മുവിലെ റിയാസിയിൽ നിന്ന് ഇന്ന് അറസ്റ്റ് ചെയ്തത്.





0 Comments