/uploads/news/news_ഡല്‍ഹി_കാര്‍_സ്‌ഫോടനം_ഭീകരാക്രമണമെന്ന്_ക..._1763005641_5429.jpg
National

ഡല്‍ഹി കാര്‍ സ്‌ഫോടനം ഭീകരാക്രമണമെന്ന് കേന്ദ്രസര്‍ക്കാര്‍


ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയില്‍ നടന്ന കാര്‍ സ്‌ഫോടനം ഭീകരാക്രമണമെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യം ഹീനമായ ഭീകരാക്രമണത്തിന് സാക്ഷ്യം വഹിച്ചെന്ന് കേന്ദ്ര മന്ത്രിസഭ. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ സുരക്ഷാ കാര്യ സമിതിയാണ് പ്രമേയം പാസാക്കിയത്. ഭീകരതയ്ക്കെതിരേ ഒരു വിട്ടുവീഴ്ചയുമില്ല. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരേയും ഗൂഢാലോചനയില്‍ ഭാഗമായവരെയും കണ്ടെത്താന്‍ ശക്തവും വേഗത്തിലുമുള്ള അന്വേഷണം നടത്താന്‍ മന്ത്രിസഭ നിര്‍ദ്ദേശം നല്‍കി. സംഭവത്തിനു പിന്നില്‍ ദേശവിരുദ്ധ ശക്തികളാണെന്ന് മന്ത്രിസഭ വിലയിരുത്തി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. തിങ്കളാഴ്ച വൈകീട്ട് 6.52നായിരുന്നു ചെങ്കോട്ടക്കു സമീപം സ്‌ഫോടനമുണ്ടായത്. റെഡ് ഫോര്‍ട്ട് മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകള്‍ക്കിടയിലെ റോഡില്‍ ഹരിയാന രജിസ്‌ട്രേഷനുള്ള കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. വേഗം കുറച്ച് ചെങ്കോട്ടക്കു മുന്നിലൂടെ നീങ്ങുകയായിരുന്ന കാര്‍ ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തിയതിനു പിന്നാലെയാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ 13 പേര്‍ മരിക്കുകയും 25 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.

രാജ്യം ഹീനമായ ഭീകരാക്രമണത്തിന് സാക്ഷ്യം വഹിച്ചെന്ന് കേന്ദ്ര മന്ത്രിസഭ

0 Comments

Leave a comment