ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് യു.ജി) ഫലം എൻ.ടി.എ പ്രസിദ്ധീകരിച്ചു. കൂടാതെ അന്തിമ ഉത്തര സൂചികയും ഫലപ്രഖ്യാപനത്തോടൊപ്പം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സെപ്റ്റംബർ 13-നും ഒക്ടോബർ 14-നുമാണ് പരീക്ഷ നടത്തിയത്. ntaneet.nic.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്താൽ ഫലം ലഭിക്കും. രാജ്യത്തെ 85 ശതമാനം മെഡിക്കൽ, ഡെന്റൽ സീറ്റുകളിലെ പ്രവേശനത്തിനും നീറ്റ് യോഗ്യതയാണ് പരിഗണിക്കുന്നത്. നീറ്റ് ഫലത്തോടൊപ്പം മെഡിക്കൽ അഖിലേന്ത്യാ ക്വാട്ടാ ലിസ്റ്റും എൻ.ടി.എ പ്രസിദ്ധീകരിച്ചേക്കും. ഇത്തവണത്തെ നീറ്റ് പരീക്ഷയ്ക്ക് 15.97 ലക്ഷം വിദ്യാർഥികളാണ് അപേക്ഷിച്ചിരുന്നത്. ഇതിൽ 85 ശതമാനത്തിലേറെപ്പേർ പരീക്ഷ എഴുതിയതായി കേന്ദ്ര വിദ്യാഭ്യാസ വകുപ്പു മന്ത്രി രമേഷ് പൊഖ്രിയാൽ അറിയിച്ചിരുന്നു.
നീറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു





0 Comments