/uploads/news/news_മഹാരാഷ്ട്രയില്‍_ബിജെപി_നിയമസഭാകക്ഷിയോഗം_..._1733285359_8120.jpg
National

മഹാരാഷ്ട്രയില്‍ ബി.ജെ.പി നിയമസഭാകക്ഷി യോഗം ഇന്ന്


മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പി നിയമസഭാകക്ഷി യോഗം ഇന്ന് ചേരും. മുതിര്‍ന്ന നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയായി യോഗം തെരഞ്ഞെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. നിയമസഭാ കക്ഷി യോഗത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി എന്നിവര്‍ കേന്ദ്ര നിരീക്ഷകരായി പങ്കെടുക്കും. സത്യപ്രതിജ്ഞയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്നും ബിജെപി നേതാക്കള്‍ സൂചിപ്പിച്ചു. 

മുംബൈ ആസാദ് മൈതാനിയില്‍ നാളെ വൈകിട്ട് അഞ്ചു മണിക്ക് പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടത്താനാണ് ബി.ജെ.പി തീരുമാനം.

മഹാരാഷ്ട്രയില്‍ ബിജെപി നിയമസഭാകക്ഷിയോഗം ഇന്ന്

0 Comments

Leave a comment