അബുദാബി: ലോകത്തിലെ ഏറ്റവും വലിയ പെരുമ്പാമ്പിന് താമസമൊരുക്കിയിരിക്കുകയാണ് അബുദാബി അൽ കനായിലെ നാഷനൽ അക്വേറിയം. 115 കിലോഗ്രാം ഭാരവും ഏഴ് മീറ്റർ നീളവുമുള്ള പെരുമ്പാമ്പിനു 14 വയസ്സാണ് പ്രായം. മനുഷ്യരെ വിഴുങ്ങാൻ കഴിവുള്ള ഇവയ്ക്ക് പക്ഷേ വിഷമില്ല. ഇരയെ ചുറ്റി വരിഞ്ഞ് വിഴുങ്ങുകയാണ് പതിവ്. അക്വേറിയത്തിലെത്തുന്ന സന്ദർശകർക്ക് ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ പെരുമ്പാമ്പിനെ കാണാൻ അവസരമൊരുങ്ങുമെന്നാണ് അധികൃതർ പറയുന്നത്. തെക്കു കിഴക്കൻ ഏഷ്യയിൽ കാണപ്പെടുന്നതും നീളവും ഭംഗിയും കൂടിയതുമായ റെറ്റിക്യുലേറ്റഡ് വർഗ്ഗത്തിൽപെട്ട പെരുമ്പാമ്പാണിത്. താറാവും മുയലുമാണ് ഈ പാമ്പിന്റെ ഇഷ്ട ഭക്ഷണം.
ലോകത്തിലെ ഏറ്റവും വലിയ പെരുമ്പാമ്പിന് താമസമൊരുക്കി അബുദാബി അല്‍ കനായിലെ നാഷനൽ അക്വേറിയം





0 Comments