T
ബാലരാമപുരം: ബാലരാമപുരം നെയ്യാറ്റിൻകര റോഡിൽ വഴിമുക്കിൽ ജനവാസ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ ദ പോർട്ട് എന്ന ബാറിനെതിരെയുള്ള സമരമാണ് ശക്തമാക്കിയത്. ബാറിനെതിരെ സമരം ആരംഭിച്ചിട്ട് 114 ദിവസങ്ങൾ പിന്നിട്ടു. 114 ദിവസത്തെ സമരം സമിതി ചെയർമാൻ മുഹ്സീൻ്റെ അദ്ധ്യക്ഷതയിൽ കേരള ഗാന്ധി സ്മാരക നീതി സംസ്ഥാന ചെയർമാൻ ഡോ.എൻ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ ജനവാസ മേഖലയിൽ ആരാധനാലയത്തിന് സമീപത്തായി പ്രവർത്തിക്കുന്ന ബാർ അടച്ചു പൂട്ടുന്നതുവരെ സമരം തുടരുമെന്നും സമരസമിതി അംഗങ്ങൾ പറഞ്ഞു. അധികൃതരെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് കൃത്യമായ മാനദണ്ഡം പാലിക്കാതെയാണ് ലൈസൻസ് തരപ്പെടുത്തിയാണ് പ്രവർത്തനമെന്നും സർക്കാർ ബാറിന് ലൈസൻസ് നൽകിയ നടപടി പരിശോധിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
അതേസമയം അനിഞ്ചിതകാല സമരം തുടരുമ്പോഴും സമരക്കാരുടെ മുന്നിലെത്തുന്ന മദ്യപ സംഘങ്ങൾ സമരത്തിനിരിക്കുന്നവരെ അസഭ്യവർഷം നടത്തുന്നതും പതിവാണെന്നും സമരക്കാർ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിനെതിരാണ് ബാറിൻ്റെ പ്രവർത്തനമെന്നും സമരക്കാർ ആരോപിക്കുന്നു.
അനിഞ്ചിതകാല സമരം തുടരുമ്പോഴും സമരക്കാരുടെ മുന്നിലെത്തുന്ന മദ്യപ സംഘങ്ങൾ സമരത്തിനിരിക്കുന്നവരെ അസഭ്യവർഷം നടത്തുന്നതും പതിവാണെന്നും സമര സമിതി





0 Comments