ശ്രീകാര്യം: അമിത മദ്യപാനത്തെ തുടർന്ന് ഞാണ്ടൂർക്കോണം, ആളിയിൽ, തറട്ട, കാഞ്ഞിര വിളാകം വീട്ടിൽ കൃഷ്ണൻ കുട്ടി (68) ആണ് കുഴഞ്ഞു വീണ് മരിച്ചത്. മദ്യശാലകൾ അടഞ്ഞു കിടന്ന സമയത്ത് കൃഷ്ണൻ കുട്ടി മദ്യപിച്ചിരുന്നില്ലെന്നും എന്നാൽ മദ്യശാലകൾ തുറന്നതു മുതൽ അമിത മദ്യപാനമായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. ഞായാറഴ്ച രാവിലെ മുതൽ അമിതമായി മദ്യപിച്ചിരുന്നുവെന്നും ബന്ധുക്കൾ. വൈകിട്ട് ഭാര്യ ചായയുമായി മുറിയിൽ വന്നപ്പോൾ കൃഷ്ണൻ കുട്ടി കട്ടിലിൽ നിന്നും നിലത്ത് വീണു കിടക്കുകയായിരുന്നു. തുടർന്ന് അവർ നാട്ടുകാരെ വിവരം അറിയിക്കുകയും നാട്ടുകാർ കഴക്കൂട്ടം പോലീസിൽ അറിയിക്കുകയുമായിരുന്നു. പോലീസ് എത്തി ആംബുലൻസ് വിളിച്ചു മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ശശികലയാണ് ഭാര്യ. ദീപിക, ഗോപിക എന്നിവർ മക്കളാണ്. മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടു വളപ്പിൽ സംസ്കരിച്ചു.
അമിത മദ്യപാനത്താൽ വയോധികൻ കുഴഞ്ഞു വീണു മരിച്ചു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments