/uploads/news/news_ആം_ആദ്മി_പാർട്ടി_മുൻ_സംസ്ഥാന_വക്താവ്_അഡ്..._1685349287_2852.jpg
Obituary

ആം ആദ്മി പാർട്ടി മുൻ സംസ്ഥാന വക്താവ് അഡ്വ: ഹരിഹരൻ നിര്യാതനായി


തിരുവനന്തപുരം: ആം ആദ്മി പാർട്ടി മുൻ സംസ്ഥാന വക്താവും തിരുവനന്തപുരം ജില്ലാ കൺവീനറുമായിരുന്ന അഡ്വ: ഹരിഹരൻ (65) നിര്യാതനായി. പേരൂർക്കട, ദർശൻ നഗർ-161, ജിഷി ഹട്ടിൽ താമസിച്ചിരുന്ന അദ്ദേഹം കേരളകൗമുദി ഫ്ലാഷിന്റെ മുൻ ബ്യൂറോ ചീഫ് ആയിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം പതിനൊന്നര മണിയോടെ മൃതദേഹം പേരൂർക്കടയിലെ സ്വവസതിയിൽ എത്തിച്ചശേഷം വൈകുന്നേരം 3:00 മണിയോടെ തൈക്കാട് പൊതുശ്മശാനത്തിൽ സംസ്കരിക്കും.

പിതാവ് പരേതനായ പുഷ്കരൻ. ഭാര്യ: ഉഷാ കുമാരി. മക്കൾ: ജിജുമോൻ (അഡ്വക്കേറ്റ്), ഷിജു മോൻ (കൊച്ചിൻ ഷിപ്പിയാർഡ്). മരുമക്കൾ: രജിത.ആർ (ലേബർ ഡിപ്പാർട്ട്മെൻറ്), സംഗീത (കൊച്ചിൻ ഷിപ്പിയാർഡ്).

പതിനൊന്നര മണിയോടെ മൃതദേഹം പേരൂർക്കടയിലെ സ്വവസതിയിൽ എത്തിച്ചശേഷം വൈകുന്നേരം 3:00 മണിയോടെ തൈക്കാട് പൊതുശ്മശാനത്തിൽ സംസ്കരിക്കും.

0 Comments

Leave a comment