കഴക്കൂട്ടം: തെങ്ങു മുറിക്കുന്നതിനിടയിൽ തെങ്ങിൽ നിന്നു വീണു ഗുരുതരമായി പരിക്കേറ്റ വടക്കുംഭാഗം മഠത്തു വിള വീട്, കെ.എസ്.എൻ ആർ.എ /34 പരേതനായ കൃഷ്ണൻ കുട്ടിയുടെ മകൻ മധുസൂധനൻ (50) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.30 നാണ് സംഭവം. വീടിനടുത്തു തന്നെയുള്ള ഒരു പുരയിടത്തിൽ തെങ്ങ് മുറിക്കുമ്പോൾ പെട്ടെന്ന് കാറ്റും മഴയുമുണ്ടാവുകയും കാറ്റത്ത് തെങ്ങ് ആടിയുലയുകയും ചെയ്തു. ഈ സമയം മുകളിൽ നിന്നു വെട്ടുകയായിരുന്ന മധു കാലിടറി താഴെ വീഴുകയിരുന്നു. ഉടൻ തന്നെ കഴക്കൂട്ടം സി.എസ്.ഐ മിഷൻ ഹോസ്പിറ്റലിൽ കൊണ്ടു പോവുകയും അവരുടെ നിർദേശപ്രകാരം അവിടെ നിന്നും മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ കൊണ്ടു പോയെങ്കിലും വഴി മദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിനു ശേഷം വൈകുന്നേരം 5.30 ഓടു കൂടി മൃതദേഹം അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് ശാന്തികവാടത്തിൽ സംസ്ക്കരിച്ചു. ഭാര്യ: രമണി, മക്കൾ: മീര, മിഥുൽ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.
കഴക്കൂട്ടത്ത് തെങ്ങിൽ നിന്നു വീണു മരിച്ചു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments