കഴക്കൂട്ടം: കഴക്കൂട്ടത്ത് യുവാവ് ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ആറ്റിൻകുഴി, മണക്കാട്ട് വിളാകം, മേടവാതുക്കൽ മുസ്ലിം ജമാഅത്തിനു സമീപം ഷിബു ഭവനിൽ ബച്ചൻ എന്നു വിളിക്കുന്ന ഷിബു (40) ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെ (ഞായർ) ഉച്ചയ്ക്ക് 2:30 മണിയോടു കൂടി കഴക്കൂട്ടം റയിൽവേ സ്റ്റേഷന് സമീപമാണ് ഷിബു ട്രെയിനിനു മുന്നിൽ ചാടിയത്. കുടുംബ വഴക്കാകാം മരണത്തിനു കാരണമെന്നും തുമ്പ പോലീസ് പറഞ്ഞു. രണ്ടര മാസങ്ങൾക്കു മുമ്പ് ഷിബു തൂങ്ങി മരിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും മരണത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. ഓമനയാണ് അമ്മ. നിഷയാണ് ഭാര്യ. 8 വയസുള്ള ഒരു മകനുണ്ട്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്ക്കരിക്കും.
കഴക്കൂട്ടത്ത് യുവാവ് ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു


_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
0 Comments