/uploads/news/2237-IMG_20210911_113456.jpg
Obituary

പ്രശസ്ത സീരിയൽ സിനിമാ നടൻ രമേശ് വലിയശാല ആത്മഹത്യ ചെയ്ത നിലയിൽ.


തിരുവനന്തപുരം: പ്രശസ്ത സീരിയൽ, സിനിമാ നടൻ രമേശ് വലിയശാല ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചയോടെ വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രമേശിന് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം. തിരുവനന്തപുരം ആർട്സ് കോളജിൽ പഠിക്കുമ്പോൾ നാടകത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് വരുന്നത്. പിന്നീട് മിനി സ്ക്രീനിൽ സജീവമാവുകയായിരുന്നു. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന വരാൽ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു.

പ്രശസ്ത സീരിയൽ സിനിമാ നടൻ രമേശ് വലിയശാല ആത്മഹത്യ ചെയ്ത നിലയിൽ.

0 Comments

Leave a comment