പോത്തൻകോട്: റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ ഗൃഹനാഥൻ മരിച്ചു. പോത്തൻകോട് ആർ.കെ ഇലക്ട്രിക്കൽസിൻറ ഉടമ ചന്തവിള ഷീജാ ഭവനിൽ കെ.വിജയൻ (52) ആണ് മരിച്ചത്. ഇക്കഴിഞ്ഞ മേയ് 2 ന് രാത്രി 9 മണിക്ക് കാട്ടായിക്കോണം, നരിക്കൽ വച്ച് വിജയൻ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു. പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് (വെള്ളിയാഴ്ച) പുലർച്ചയോടെയാണ് മരണം സംഭവിച്ചത്.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു. ഭാര്യ ഷീജ. മക്കൾ: അഭിജിത്ത്, അരുണിമ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ.
റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments