കണിയാപുരം: കണ്ടൽ ക്ഷേത്രത്തിനു സമീപം കിണറ്റ് വിളാകത്ത് വീട്ടിൽ കവിരാജൻ (55) വീടിനടുത്തുള്ള വെള്ളക്കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകിട്ട് നാല് മണിയോടെ അയൽവാസികളാണ് സമീപത്തെ വെള്ളക്കുഴിയിൽ മൃതദേഹം കണ്ടത്. കോവളം കാസിം ഹോട്ടലിലാണ് ജോലി നോക്കിയിരുന്നത്. കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് കോവളത്തെ ഹോട്ടലുകൾ അടച്ചതിനെ തുടർന്ന് നാലു ദിവസമായി വീട്ടിൽ ഉണ്ടായിരുന്നു. രാധ മണിയാണ് ഭാര്യ. രജനി, സൗമ്യ, സുധീഷ്, സുജിത്ത് എന്നിവർ മക്കളാണ്. മരുമകൻ, സുധീഷ്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.
വീടിനടുത്ത വെള്ളക്കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments