കഴക്കൂട്ടം: ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങൾ വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയ്ക്ക് ലൈവായി കാണിച്ചു ടെക്നോപാർക്ക് ജീവനക്കാരൻ ആത്മഹത്യ ചെയ്തു. പെരുന്തൽമണ്ണ സ്വദേശിയായ നിഖിൽ രവീന്ദ്രൻ (29) ആണ് ആത്മഹത്യ ചെയ്തത്. നിഖിൽ അടുത്തയാഴ്ച വിവാഹം ചെയ്യാനിരുന്ന കഴക്കൂട്ടം, ചന്തവിള സ്വദേശിനിയായ പെൺകുട്ടിയ്ക്കാണ് താൻ ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ലൈവായി കാണിച്ചു കൊണ്ട് ആത്മഹത്യ ചെയ്തത്. ഇന്നലെ പുലർച്ചെ 2:30 യോടെയാണ് താമസ സ്ഥലത്ത് നിഖിൽ തൂങ്ങി മരിച്ചത്. ആറ്റിൻകുഴി ഭാഗത്താണ് ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്നത്. ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങൾ മൊബൈലിൽ കണ്ട് പരിഭ്രാന്തയായ പ്രതിശ്രുത വധു സഹോദരനോട് വിവരം അറിയിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ സഹോദരൽ സംഭവ സ്ഥലത്തെ മുറിയിലെത്തി കയർ അറുത്ത് താഴെയിറക്കുകയായിരുന്നെന്ന് തുമ്പ എസ്.ഐ അശോക് കുമാർ പറഞ്ഞു. മരണ കാരണം അറിവായിട്ടില്ലെന്നും എസ്.ഐ പറഞ്ഞു. കയർ അറുത്ത് രക്ഷപ്പെടുത്തിയ നിഖിലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും വഴി മദ്ധ്യേ മരണമടയുകയായിരുന്നു. ബൈപാസ് റോഡിലുള്ള ലുലു മാളിന് എതിർവശത്ത് പ്രവർത്തിക്കുന്ന 'ഓ ബൈ താമര' എന്ന ഹോട്ടലിൽ വെച്ചാണ് വിവാഹം നടത്താനിരുന്നത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ആത്മഹത്യയുടെ ദൃശ്യങ്ങൾ പ്രതിശ്രുത വധുവിന് ലൈവായി കാണിച്ചു ടെക്നോപാർക്ക് ജീവനക്കാരൻ ആത്മഹത്യ ചെയ്തു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments