/uploads/news/274-IMG_20190206_195438.jpg
Obituary

ഇടിമിന്നൽ സമയത്ത് വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു.


കഴക്കൂട്ടം: ചൊവ്വാഴ്ച രാത്രിയിൽ ഉണ്ടായ ശക്തമായ ഇടിമിന്നൽ സമയത്ത് ഉണ്ടായ ഹൃദയാഘാതം മൂലം വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. കഴക്കൂട്ടം നെട്ടയ്ക്കോണം, സൗഹാർദ്ദ നഗർ, ലക്ഷ്മി നിവാസിൽ എം.എ ഗോപിയുടെ ഭാര്യ ശാന്താ ഗോപി(66)യാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.45 ഓടെ കുഴഞ്ഞുവീണ വീട്ടമ്മയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ക്കാരം നാളെ (വ്യാഴാഴ്ച - 07/02/2019). മക്കൾ: പ്രഭാത് , സന്ധ്യ. മരുമക്കൾ: മഞ്ജു , പ്രശാന്തൻ. ചെറുമക്കൾ:വിഷ്ണു പ്രഭാത്, ആനന്ദ് പി എസ്, അരുൺ പി എസ്.

ഇടിമിന്നൽ സമയത്ത് വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു.

0 Comments

Leave a comment