/uploads/news/2173-IMG_20210819_134155.jpg
Obituary

കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടത്തിൽ കാണാതായ കൊല്ലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.


കൊല്ലം. കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടത്തിൽ കാണാതായ കൊല്ലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. കോൺസ്റ്റോഗ സർവകലാശാല എൻജിനീയറിംഗ് വിദ്യാർഥിയായ അനന്തുകൃഷ്ണ ഷാജിയെന്ന 26കാരന്റെ മൃതദേഹമാണ് ലഭിച്ചത്. സഹപാഠിയായ വിദ്യാർഥിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ടത്.അപകടത്തിൽപ്പെട്ട സഹപാഠിയായ തമിഴ്നാട് സ്വദേശിയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചിരുന്നു. മലയിടുക്കിലെ ചെറിയ വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്ന് ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹം ഞായറാഴ്ചയോടെ തിരുവനന്തപുരത്ത് എത്തിക്കും.

കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടത്തിൽ കാണാതായ കൊല്ലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.

0 Comments

Leave a comment