/uploads/news/289-624ca53b-f80b-4600-b64f-d9e05412f162.jpg
Obituary

ഗൾഫിൽ നിന്നു ഭർത്താവ് നാട്ടിലെത്തിയ ദിവസം ഭാര്യ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ


കഴക്കൂട്ടം: ഗൾഫിൽ നിന്നു ഭർത്താവ് നാട്ടിലെത്തിയ ദിവസം ഭാര്യ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. ചിറ്റാറ്റുമുക്ക് കരിഞ്ഞ വയലിൽ ജിഫ്ന മൻസിലിൽ നിഷാദിന്റെ ഭാര്യ സോന (24) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടയാണ് സംഭവം. കണിയാപുരം സ്വദേശിയായ ഭർത്താവ് നിഷാദ് അന്ന് രാവിലെയാണ് നാട്ടിലെത്തിയത്. നേരെ ചിറ്റാറ്റുമുക്കിലെ ഭാര്യ വീട്ടിലെത്തി രണ്ടരവയസുള്ള പെൺകുട്ടിയെ കൂട്ടി നിഷാദ് തന്റെ വീട്ടിൽ വരുകയും അല്പ സമയത്തിനുള്ളിൽ കുട്ടിയെ തിരികെ കൊണ്ടുവിടുകയും ചെയ്ത ശേഷമാണ് ക്യത്യം നടന്നതെന്നാണ് പൊലീസ് പറയുന്നത്. ഭതൃവീട്ടിലായിരുന്ന സോന അഞ്ചുദിവസം മുമ്പ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നായും പൊലീസ് പറഞ്ഞു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഗൾഫിലുള്ള സോനയുടെ പിതാവ് സുലൈമാൻ നാട്ടിലെത്തിയ ശേഷം ഇന്ന് (ഞായർ) രാവിലെ പുത്തൻതോപ്പ് മുസ്ലിം ജമാത്തിൽ ഖബറടക്കി. മാതാവ്: ജുമൈല. ജിഫ്ന, സഫ്ന എന്നിവർ സഹോദരങ്ങളാണ്.

ഗൾഫിൽ നിന്നു ഭർത്താവ് നാട്ടിലെത്തിയ ദിവസം ഭാര്യ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

0 Comments

Leave a comment