കഴക്കൂട്ടം: കിഴക്കുംഭാഗം, അലൻ ഫെൽഡ്മാൻ സ്ക്കൂളിനു സമീപം രവിശ്രീ വീട്ടിൽ സജയകുമാർ (49) ട്രെയിനിനു മുന്നിൽ ചാടി മരിച്ചു. ഇന്ന് രാവിലെ കഴക്കൂട്ടം മേൽപ്പാലത്തിനു താഴെയുള്ള റെയിൽവേ പാളത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. റിട്ട.എസ്.ഐ രവീന്ദ്രൻ നായരുടെ മകനാണ്. അമ്മ ശ്രീകുമാരി. സജയകുമാർ അവിവാഹിതനാണ്. പെയിന്റിംഗ് തൊഴിലാളിയാണ്. കൂടാതെ ആർട്ട് ഓഫ് ലിവിങ്ങിന്റെ ഭജനയിൽ തബല വായിക്കാറുമുണ്ട്. കഴിഞ്ഞയാഴ്ച മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിൽ ആർട് ഓഫ് ലിവിങ്ങ് നടത്തിയ ഭജനയിലും പങ്കെടുത്തിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ശാന്തികവാടത്തിൽ സംസ്ക്കരിച്ചു.
ട്രെയിൻ തട്ടി മരിച്ച നിലയിൽ.

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments