കഴക്കൂട്ടം: അടിപിടി, കഞ്ചാവ് കേസടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കണിയാപുരം, ചാലിൽ, പണയിൽ വീട്ടിൽ രാജന്റെ മകൻ ചക്കു എന്നു വിളിക്കുന്ന വിനീത് (24) ആണ് മരിച്ചത്. ശാന്തയാണ് അമ്മ. ഇന്നലെ രാവിലെ 5 മണിക്ക് മുരുക്കുംപുഴ, കോഴിമട, ഹോളിക്രോസ് ആശുപത്രിയുടെ പുറകുവശത്ത് റെയിൽവേ ട്രാക്കിലാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച വിനീത് കഴക്കൂട്ടം, മംഗലാപുരം, പോത്തൻകോട്, ആറ്റിങ്ങൽ സ്റ്റേഷനുകളിൽ അടിപിടി, കഞ്ചാവ് കേസടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് മംഗലാപുരം പോലീസ് പറഞ്ഞു. സഹോദരൻ ശരത്തിനും ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പോലീസ് പറഞ്ഞു.
നിരവധി ക്രിമിനൽ കേസുകളിലെ പ്രതി മുരുക്കുംപുഴയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments